കോളജ് വിദ്യാർഥികൾക്ക് സൗജന്യ സിപി റിഫ്ലക്സ് മർമ്മ തെറാപ്പി സ്കിൽ പരിശീലനം1 min read

തിരുവനന്തപുരം :മരുന്നില്ലാതെ ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തോടുകൂടി തിരുവനന്തപുരം വലിയശാല യിൽ പ്രവർത്തിക്കുന്ന സ്റ്റൈലസ് വെൽനസ് ഫൗണ്ടേഷൻ കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി മൂന്ന് ദിവസത്തെ സൗജന്യ സിപി റിഫ്ലക്സ് മർമ്മ തെറാപ്പി സ്കിൽ ട്രെയിനിങ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11 12 13 തീയതികളിൽ തിരുവനന്തപുരത്ത് വലിയശാലയിലെ സ്റ്റൈലസ് വെനസ് സെന്ററിൽ വെച്ചാണ് പരിശീലനം.

താല്പര്യമുള്ള വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിന്റെയോ /എൻഎസ്എസ് കോഡിനേറ്ററുടെയോ സാക്ഷ്യപത്രം സഹിതം വലിയശാലയിലുള്ള സ്റ്റൈലസ് wellness സെന്ററിൽ 9-9-2026 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടോ ഇമെയിലായോ
സമർപ്പിക്കാം .9ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. പരമാവധി 20 പേർക്കാണ് പ്രവേശനം.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 2026 സെപ്റ്റംബർ 27 ആലപ്പുഴ ഹരിപ്പാട് സൗഹാർദോദയം വായനശാലയുടെ 39 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സിപി റിഫ്ലക്സ് മർമ്മ തെറാപ്പി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.

email : stylusfoundation@gmail.com
phone: 8891210247, 9946140247