നവീകരിച്ച ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ഒരു ലക്ഷം പിന്നിട്ടതായി സിജിഎം അറിയിച്ചു. ടാങ്കോ ടി വി പങ്കാളിത്തത്തോടെ നിരവധി സൗജന്യ വിനോദ-വിദ്യാഭ്യാസ ഉള്ളടക്കങ്ങളാണ് ആപ്പിൽ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ FTTH കണക്ഷനും BSNL മൊബൈൽ കണക്ഷനും ബുക്ക് ചെയ്യുന്നത്തിനുള്ള സൗകര്യം ആപ്പിലുണ്ട്.
_20260902182555_e79931.jpeg)
ബിഎസ്എൻഎല്ലിന്റെ പദ്ധതികളും നേട്ടങ്ങളും കേരള സർക്കിൾ പ്രിൻസിപ്പൽ ജനറൽ മാനേജർ ശ്രീ പി ജി നിർമൽ വിശദീകരിച്ചു.
_20260902182754_72fb6c.jpeg)
സംസ്ഥാനത്തെ 4G കവറേജ് 20%-ൽ നിന്ന് ~98% ആയി ഉയർന്നു. കേരളത്തിലുടനീളം 1000 പുതിയ 4G സൈറ്റുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 4 ജി സച്ചുറേഷൻ പദ്ധതി ഗോത്ര വർഗ്ഗ, സേവനം ലഭ്യമല്ലാത്ത മേഖലകളിൽ ഊന്നൽ നൽകിയാണ് നടപ്പിലാക്കുന്നത്. വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ പ്രത്യേക ദുർബല ഗോത്ര വർഗ്ഗ വിഭാഗങ്ങളിലേക്കും (PVTG) ബിഎസ്എൻഎൽ 4 ജി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. 7200 ടവറുകളാണ് നിലവിൽ ബിഎസ്എൻഎൽ-നുള്ളത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎലിന്റെ ലാഭത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. 2023 -24 ൽ 90 കോടിയായിരുന്ന ലാഭ വിഹിതം 2025-26 വർഷത്തിൽ 190 കോടിയായി ഉയർന്നു.
വിനിമയം സാധ്യമല്ലാത്ത വിദൂര മേഖലകൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ ഏറെ സഹായകരമാണെന്ന് ശ്രീ പി ജി നിർമൽ വ്യക്തമാക്കി.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി ഐഐഎസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര ഗവണ്മെന്റ് സ്ഥാപന മേധാവികൾ യോഗത്തിൽ പങ്കെടുത്തു.
