ലോകത്തിലെ ഏറ്റവും വലിയ പഴമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചക്ക, നമ്മുടെ സംസ്ഥാനത്തിൻ്റെ ഔദ്യോകിക ഫലമാണ്. വളരെയധികം ഔഷധമൂല്യങ്ങൾ ഉള്ളതും, ജീവിതശൈലീ രോഗങ്ങൾ തടയുവാൻ കഴിവുള്ളതും, അതീവ രുചിയുള്ളതും, തികച്ചും ആരോഗ്യദായകവുമായ ചക്ക നാം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് ദൗർഭാഗ്യകരമായ സത്യം. ഏകദേശം 14 ലക്ഷം ടൺ ചക്ക കേരളത്തിൽ വിളയുന്നുവെങ്കിൽ, നാം ഉപയോഗിക്കുന്നത് 2 ലക്ഷം ടൺ മാത്രം!!!
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ചക്ക ദഹനത്തെ സഹായിക്കുവാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും,ജീവിതശൈലീ രോഗങ്ങൾ തടയുവാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും ഉത്തമമാണ്. പച്ചച്ചക്ക (ഇടിയച്ചക്ക) പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്, ചക്കക്കുരു പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസിയം, മഗ്നീഷ്യം മറ്റു ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്.
*ചക്കയുടെ ഔഷധ ഗുണങ്ങൾ*
*മലബന്ധം ഉണ്ടാകാതെ സംരക്ഷിക്കുന്നു
*രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു… ചക്കയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വിറ്റാമിൻ സി, കരോട്ടിനോയ്ഡുകൾ, സ്ലേവനോയ്ഡുകൾ എന്നിവ സഹായകമാണ്
*ശരീരഭാരം കുറയ്കുവാൻ സഹായിക്കുന്നു
*ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു
*പ്രമേഹത്തെ നിയന്ത്രിക്കുന്നു
*കണ്ണിൻ്റെ ആരോഗ്യം നിലനിർത്തുന്നു… ചക്കയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ, ലൂട്ടിൻ, കരോട്ടിനോയ് ഡുകൾ എന്നിവ സഹായകമാണ്
*അനീമിയ അഥവാ വിളർച്ച തടയുന്നു
*രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
*കൊളിസ്റ്ററോൾ നിയന്ത്രിക്കുന്നു
*പരിശീലനത്തിന് മുമ്പ് കഴിക്കുന്ന ചക്കപ്പഴം,ശരീരത്തിൻ്റെ ഊർജജവും ശക്തിയും വർദ്ധിപ്പിക്കുന്നു
*പഠനങ്ങളിലുടെ ചക്കയുടെ ക്യാൻസർ വിരുദ്ധ, ആൻ്റി മൈക്രോബിയൽ, ആൻ്റിഫംഗൽ, ആൻ്റി
ഇൻഫ്ലമേറ്ററി, ഹൈപ്പോഗ്ലൈസീമിക് ഗുണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്
അതിനാൽ ചക്കയുടെ വ്യാസായിക ഉപയോഗ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും, ഉപയോഗശൂന്യമായ ഭാഗങ്ങളുടെ ശരിയായ സംസ്‌കരണം സാദ്ധ്യമാവുകയും, ഇവയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള അറിവ് ഏവരിലേക്കും എത്തേണ്ടതും വളരെ പ്രാധാന്യത്തോടുകൂടി കാണേണ്ട വിഷയമാണ്.

*ഡോക്ടർ ഡി രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതീ
കേരളം.
