ലോക ഹൃദയദിനം … സെപ്റ്റംബർ 29 *സന്ദേശം … പ്രവർത്തനത്തിനായി ഹൃദയം ഉപയോഗിക്കുക (Use Heart for action) ഒരു ഹൃദയ താളം പോലും പാഴാക്കരുത്, സന്ദേശവുമായി ഡോ. രഘു, ആരോഗ്യഭാരതി കേരളം1 min read

❤️ ലോക ഹൃദയദിനം …
സെപ്റ്റംബർ 29
*സന്ദേശം … പ്രവർത്തനത്തിനായി ഹൃദയം ഉപയോഗിക്കുക (Use Heart for action) ഒരു ഹൃദയ താളം പോലും പാഴാക്കരുത്, ഹൃദ്രോഗം കൺമുന്നിൽ തന്നെ ഒളിച്ചിരിക്കാം*
ശരിയായ വ്യായാമം , ഉറക്കം , ആരോഗ്യകരമായ ജീവിതശൈലി എന്നിവ ഹൃദയാരോഗ്യത്തിന് ഉചിതം ; മോശമായ ജീവിതശൈലിയും സമ്മർദ്ദവും ഹൃദയത്തിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു
*പ്രതിരോധ നടപടികൾ …..
* ബോഡി മാസ്സ് ഇൻഡക്സ് നിയന്ത്രണം , അമിതഭാരം അപകടം
* ഉയർന്ന രക്ത സമ്മർദ്ദവും ഉയർന്ന കൊളിസ്റ്ററോളും നിയന്ത്രിക്കുക
* പ്രാരംഭ ലക്ഷണങ്ങൾക്ക് മതിയായ
ചികിൽസ നൽകുക
*ഹൃദയാരോഗ്യം
സംബന്ധിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ശ്രദ്ധിക്കുക
*ആരോഗ്യകരവും
സമീകൃതവുമായ ഭക്ഷണക്രമം പാലിക്കണം
ജംഗ് ഫുഡ് ഫാറ്റി ഫുഡ് ഇവ ഒഴിവാക്കുക
*ഫൈബർ, പയറുവർഗ്ഗങ്ങൾ, പച്ച ഇലക്കറികൾ, ഹൃദയാരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുക.
*അൾട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങൾ, അമിതമായഉപ്പ്, ശുദ്ധീകരിച്ച പഞ്ചസാര എന്നിവ പരമാവധി കുറയ്ക്കുക.
*പുകവലിയും മദ്യപാനവും ഒഴിവാക്കുക
* നിത്യേന വ്യായാമം ചെയ്യുക , യോഗ ഇതിൽ പ്രധാനം
*ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, സാദ്ധ്യമാകുന്നിടത്ത് പടികൾ ഉപയോഗിക്കുക.
*ശാരീരികാരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തിനും ഹൃദയ സംരക്ഷണത്തിൽ വലിയ പ്രാധാന്യമുണ്ട്
*ഓർക്കുക, ഓരോ ഹൃദയമിടിപ്പും വിലപ്പെട്ടതാണ്.

*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി …..