തിരുവനന്തപുരം :തമിഴക വെട്രി കഴകം കേരളത്തിലും വിസിൽ മുഴക്കിക്കഴിഞ്ഞെന്ന് കേരള ഘടകം കോർഡിനേറ്റർ ഡോ സുലൈമാൻ ബഷീർ.
ജനങ്ങളുടെ നന്മ ക്ഷേമം അഴിമതി രഹിത ഭരണവും മുന്നേറ്റവും അതാണ് ദളപതിയുടെ ശക്തമായ നിലപാട്. അത് കേരളത്തിലെ അണികളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. വിഴിഞ്ഞം വാഹിദും ഷെമീറും അനന്തുവും അരുൺ കൃഷ്ണയുമൊക്കെ വിജയ് ഫാൻസിൽ നിന്ന് ടിവികെയിലെത്തിവരാണ്, മറ്റ് പാർട്ടികളിൽ നിന്ന് ടിവികെയിൽ എത്തിയവരും ധാരാളമുണ്ട്. കേരളത്തിൽ നേതാക്കളുടെ ഉത്തരവാദിത്തങ്ങളും പദവികളും ചെന്നൈയിലെ മുതിർന്ന നേതാക്കൾ നിശ്ചയിച്ച് കഴിഞ്ഞാൽ കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനം പൂർണ തോതിൽ എത്തിക്കാനുള്ള ശ്രമമാണ് കോർഡിനേറ്റർ എന്ന നിലയിൽ ചെയ്യുന്നതെന്നും ഡോ സുലൈമാൻ ബഷീർ പറഞ്ഞു
കേരളത്തിൽ കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു ടിവികെ പ്രതിനിധി മത്സരിക്കുന്നുണ്ട് .
കൊടുവള്ളി കോളജിലാണ് യുവ നേതാവ് മത്സരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് പല ക്യാംപസുകളിലും ടിവികെ അനുഭാവികളായ വിദ്യാർഥികൾ മത്സര രംഗത്തേക്ക് കടന്ന് വരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷയെന്നും ഡോ സുലൈമാൻ ബഷീർ തിരുവനന്തപുരത്ത് പറഞ്ഞു.
തമിഴ് നാട്ടിൽ ദളപതി വിജയ് നടപ്പിലാക്കിയ നവജാത ശിശുക്കൾക്ക് തങ്കമോതിരം സമ്മാന പദ്ധതി കേരളത്തിൽ വിജയ് ആരാധകർ വർഷങ്ങളായി നടത്തുന്നുണ്ട്. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ അത് എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. വിജയ് ആരാധകരും അണികളും കേരളത്തിലെങ്ങും സജീവമാണ്. ഒരു രാഷ്ട്രീയ കക്ഷിയുമായും പിണക്കത്തിന് ടിവികെ ഇല്ല. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഏൽപ്പിച്ച ദൗത്യങ്ങൾ പൂർത്തിയാക്കുകയാണ് കേരള ഘടകത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
