നാലാഞ്ചിറ : സെൻറ് ജോൺസ് എച്ച്എസ്എസ് നാലാഞ്ചിറ, മാർ തിയോഫിലോസ് ട്രെയിനിങ് കോളേജ് നാലാഞ്ചിറ, ജയമാതാ എൽപിഎസ് നാലാഞ്ചിറ, സെൻറ് മേരീസ് എച്ച്എസ്എസ് പട്ടം എന്നിവിടങ്ങളിലായികഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന തിരുവനന്തപുരം നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നാലാഞ്ചിറ സെന്റ് ജോൺസ് എച്ച്.എസ്.എസിൽ സമാപിച്ചു.
സമാപന സമ്മേളനം ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിൽ സെന്റ് ജോൺസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബിജു കെ. ജോർജ് അധ്യക്ഷത വഹിച്ചു. നാലാഞ്ചിറ വാർഡ് കൗൺസിലർ വി എസ് ത്രേസ്യാമ്മ തോമസ് സ്വാഗതം പറഞ്ഞു. പേട്ട വാർഡ് കൗൺസിലർ അഡ്വ. എസ് പി ദീപക് വിശിഷ്ടാതിഥിയായിരുന്നു.
പട്ടം വാർഡ് കൗൺസിലർ രേഷ്മ സി, കിണവൂർ വാർഡ് കൗൺസിലർ സുഭാഷ് ബി തിരുവനന്തപുരം നോർത്ത് എ.ഇ.ഒ. ലീനാദേവി, നോർത്ത് ബി.പി.സി. സാബു നിലകണ്ഠൻ, സെന്റ് മേരീസ് പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയ വീട്ടിൽ വൈസ് പ്രിൻസിപ്പൽ, അജീഷ് കുമാർ, ജയമാതാ എൽ.പി.എസ്. ഹെഡ്മിസ്ട്രസ് മിനി എൽ ജോൺ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിയ ജോൺ കൃതജ്ഞത രേഖപ്പെടുത്തി.
തിരുവനന്തപുരം നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഗവ. മോഡൽ ഗേൾസ് .എച്ച്.എസ്.എസ്. പട്ടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്. കരസ്ഥമാക്കി. നിർമലാഭവൻ ഗേൾസ് എച്ച് എസ്, സെൻറ് ജോൺസ് മോഡൽ എച്ച്എസ്എസ് എന്നീ സ്കൂളുകൾ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എൽ പി വിഭാഗത്തിൽ അഞ്ചു സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു… സെൻറ് മേരീസ് എൽപിഎസ് പട്ടം, ഹോളി ഏഞ്ചൽസ് കോൺവെൻറ് എൽപിഎസ്, ഗവ. എൽപിഎസ് വട്ടിയൂർക്കാവ്, ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട, ഗവ. മോഡൽ എച്ച്എസ്എസ് പട്ടം. എല്ലാ സ്കൂളുകൾക്കും പ്രത്യേകം ട്രോഫിയും വിതരണം ചെയ്തു.. നിർമലാഭവൻ ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ സെൻറ് മേരീസ് എൽപിഎസ് വെട്ടുകാടും സെൻറ് റോക്സ് ടി ടി ഐ തോപ്പും മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഹോളി ഏഞ്ചൽസ് കോൺവെൻറ് എച്ച് എസ് എസ് നാലാസ്ഥാപനം നേടി.
ഗവ മോഡൽ ഗേൾസ് എച്ച്എസ്എസ് പട്ടവും സെൻറ് മേരീസ് എച്ച്എസ്എസ് പട്ടവും യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. സെന്റ് ഗോരേറ്റിസ് നാലാഞ്ചിറ രണ്ടാം സ്ഥാനവും ഗവ. എച്ച്എസ്എസ് കാച്ചാണി മൂന്നാം സ്ഥാനവും നിർമ്മലാ ഭവൻ ഗേൾസ് എച്ച്എസ്എസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
എൽപി അറബിക് കലോത്സവത്തിൽ എൽപിഎസ് വള്ളക്കടവ്, ഗവ. എൽപിഎസ് വട്ടിയൂർക്കാവ് എന്നിവർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സെൻമേരിസ് എൽപിഎസ് വെട്ടുകാട് രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗം അറബിക് ഓവറോൾ വി എം ജെ യുപിഎസ് വള്ളക്കടവ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗവ എസ് എം പി എച്ച്എസ്എസ് നേടുകയുണ്ടായി.
എച്ച് എസ് വിഭാഗം അറബിക് കലോത്സവത്തിൽ ഹാജി സി എച്ച് എം എച്ച്എസ്എസ് വള്ളക്കടവ് ഒന്നാം സ്ഥാനവും ഗവ. എസ് എം വി മോഡൽ എസ് എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി.
യുപി വിഭാഗം സംസ്കൃത സംസ്കൃത കലോത്സവത്തിൽ ഗവ മോഡൽ ഗേൾസ് എച്ച്എസ്എസ് പട്ടം ഒന്നാം സ്ഥാനം കരസ്ഥമാക്കി രണ്ടാം സ്ഥാനം ഗവ. വിഎച്ച്എസ്എസ് വട്ടിയൂർക്കാവ് കരസ്ഥമാക്കി. എച്ച്എസ് വിഭാഗത്തിൽ ഗവ. വിഎച്ച്എസ്എസ് വട്ടിയൂർക്കാവ് ഒന്നാം സ്ഥാനവും ഗവ. മോഡൽ ഗേൾസ് രണ്ടാം സ്ഥാനവും നേടുകയുണ്ടായി…
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ മോഡൽ ഗേൾസ് എച്ച്എസ്എസ് പട്ടം, സെൻറ് മേരിസ് എച്ച്എസ്എസ് പട്ടം, സെൻറ് ജോൺസ് എച്ച് എസ് എസ് നാലാഞ്ചിറ, നിർമലാഭവൻ ഗേൾസ് എച്ച്എസ്എസ് എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
