മേയർ കെയർ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിറകിലോട്ടില്ല :മേയർ വി വി രാജേഷ്1 min read

തിരുവനന്തപുരം :മേയർ കെയർ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിറകിലോട്ട് ഇല്ലെന്ന് മേയർ വി വി രാജേഷ്.രണ്ട് ദിവസമായി കോർപറേഷനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.തന്റെ FB പോസ്റ്റിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.സുഗതന്റെ ഒപ്പ് വ്യാജമാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറയുന്നു.

 

മേയർ വി വി രാജേഷിന്റെ FB പോസ്റ്റിന്റെ പൂർണരൂപം 

“ചണ്ഡിഗഡിൽ നടക്കുന്ന All India Mayors conference executive meeting പങ്കെടുക്കുന്നു.രാജ്യത്തിൻ്റെ വിവിധ കോർപ്പറേഷനുകളെ പ്രതിനിധീകരിച്ച് എത്തിയിരിയ്ക്കുന്ന മേയർമാരുടെയും,മുതിർന്ന ഉദ്യോഗസ്ഥരുടെയും രണ്ട് ദിവസത്തെ യോഗം ഭാവിപ്രവർത്തനങ്ങൾക്ക് മുതൽ ക്കൂട്ടാകും.ബഹു:പ്രധാനമന്ത്രിയും,ആഭ്യന്തര മന്ത്രിയും തിരുവനന്തപുരം കോർപ്പറേഷനിൽ എത്തിയ സാഹചര്യം മനസിലുളളത് കൊണ്ട് കൂടി ആയിരിയ്ക്കാം തിരുവനന്തപുരത്തെ പരിചയപ്പെടുത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് വേദിയും,സദസ്സും സ്വീകരിച്ചത്. Chandigarh ൽ ആണെങ്കിലും ഈ post ൽ തന്നെ തിരുവനന്തപുരത്തെക്കുറിച്ചുള്ള മറ്റൊരു കാര്യം കൂടി സൂചിപ്പിയ്ക്കുന്നു.ഇന്നലെ മുതൽ തിരു:കോർപ്പറേഷനിലെ എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി നേതാവ് അഡ്വ:എസ് പി ദീപക് നടത്തുന്ന ചില തെറ്റായ പ്രചരണങ്ങൾ പരസ്യമായി തിരുത്തുവാൻ തയ്യാറാകണം.വാഴോട്ട്കോണം വാർഡ് കൗൺസിലറുടെ ചിലമാസങ്ങളിലെ ഒപ്പ് വ്യാജമായി attendance register ൽ രേഖപ്പടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹം പ്രചരിപ്പിയ്ക്കുന്നത്.തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവർത്തിയ്ക്കുന്ന ഒരു കോർപ്പറേഷൻ system ത്തെ സംശയത്തിൻ്റെ നിഴലിൽ നിറുത്തുക,വാഴോട്ട് കോണം കൗൺസിലറെയും,അവിടുത്തെ വോട്ടർമാരെയും പരിഹസിയ്ക്കുക,അധികാരം നിലനിറുത്തുവാൻ മേയറും,ഉദ്യോഗസ്ഥരും തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരാണ് എന്ന ധാരണ ജനങ്ങളുടെയിടയിൽ പരത്തുക എന്നിവയാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം.ആശയപരമായ ഭിന്നത നിലനിറുത്തി ആരോഗ്യകരമായ വിമർശനമുയർത്തി ശക്തമായ പ്രതിപക്ഷ പ്രവർത്തനം നടത്താൻ നല്ല അവസങ്ങൾ നിലവിലുഇപ്പോഴാണ് സ്വന്തം വിലകളയുന്ന ഇത്തരം കാര്യങ്ങളിലേയ്ക്ക് തിരിയുന്നത്.

ഈ ആരോപണം കേവലം രാഷ്‌ട്രീയ ആരോപണമായി വിട്ടുകളയാൻ തയ്യാറാകുന്നില്ല.നിയമപരമായ വ്യവസ്ഥകളിലൂടെ attendence register ഉം കൗൺസിലറുടെ ഒപ്പും Forensic പരിശോധനയ്ക്ക് അയയ്ക്കാവുന്നതാണ്. അന്നത്തെ ദിവത്തെ ലഭ്യമായ ദൃശ്യങ്ങളും,dated ഫോട്ടോസും നിയമ വ്യവസ്ഥയിലൂടെ പരിശോധിയ്ക്കാം.ഇതൊക്കെ opt ചെയ്യാമെന്നിരിയ്ക്കെ ഇനി അധികാരത്തിൽ എത്താൻ കഴിയില്ലെന്ന ആധിയിൽ എന്തെങ്കിലും വിളിച്ചു പറയരുത്.ഇതിനെതിരെ നിയമനടപടികൾ ആരംഭിയ്ക്കുന്നു.ആരുടെ ഭാഗത്താണ് ശരിയെന്ന് കോടതി തീരുമാനിയ്ക്കട്ടെ.” വികസിത തിരുവനന്തപുരം”എന്ന ലക്ഷ്യത്തിനായി നടപ്പിലിക്കുന്ന “മേയർ കെയർ” പദ്ധതിയെക്കുറിച്ചും പലതും പറയുന്നുണ്ട്.അടിത്തറ തകരുന്നതിലെ ആശങ്കയാണെന്നറിയാം.ഒരിഞ്ച് പിന്നോട്ടില്ല, ശക്തമായി മുന്നോട്ട്.ഇക്കാര്യത്തിൽ ബാക്കി അടുത്ത കൗൺസിലിൽ കാണാം.”