ശുചീകരണ സേനയ്ക്ക് സ്‌നേഹാദരം പരിപാടി നാളെ1 min read

 

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലും കണ്ണാശുപത്രിയിലും നടത്തിയ മെഗാ ക്ലീനിംഗ് ഡ്രൈവിൽ പങ്കെടുത്ത ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നു. 150 തൊഴിലാളികൾക്കാണ് സ്‌നേഹാദരം എന്ന പരിപാടിയിൽ ഉപഹാരം നൽകുന്നത്. നഗരസഭാ ടൗൺ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചയ്ക്ക് 12 ന് കണ്ണമ്മൂല എസ്.എൻ ക്ലബിൽ ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ ജി എസ്. ആശാനാഥ് ഉദ്ഘാടനം ചെയ്യും. ജനറൽ ഹോസ്‌പിറ്റൽ സൂപ്രണ്ട് ഡോ. കൃഷ്‌ണവേണി, പുതിയ മെഡിക്കൽ കോളേജിൻ്റെ നോഡൽ ഓഫീസർ ഡോ. കവിത രവി , ഗവ. കണ്ണാശുപത്രി ഡയറക്ടർ ഡോ. ചിത്ര, സൂപ്രണ്ട് ഡോ. സുനിൽകുമാർ, ആർ എം ഒ ഡോ. നയന എന്നിവർ സംസാരിക്കും.