ട്രിനിറ്റി കോളേജും, TCS ഉം തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.1 min read

 

തിരുവനന്തപുരം: ട്രിനിറ്റി കോളേജ് ഓഫ് എൻജിനിയറിങ്ങും ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഉം സംയുക്തമായി നടപ്പാക്കുന്ന TCS ON Job Achiever Program നായി ധാരണാപത്രം (MoU) ഒപ്പുവെച്ചു.

എൻജിനിയറിങ് വിദ്യാർത്ഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനും വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള നൈപുണ്യ പരിശീലനം നൽകുന്നതിനുമായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് 4,000 ത്തിലധികം കമ്പനികളിലെ തൊഴിൽ അവസരങ്ങളിലേക്ക് എത്തിച്ചേരാൻ സഹായകമായ വ്യവസായാധിഷ്‌ഠിത പരിശീലനം ലഭ്യമാകും.

പരിശീലനം വിജയകരമായി പൂർത്തിയാക്കി പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria) പാലിക്കുന്ന വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ്റ് ഉറപ്പുനൽകുന്നതാണ് ഈ ധാരണാപത്രത്തിൻ്റെ പ്രധാന സവിശേഷത. ഈ ധാരണാപത്രത്തിലൂടെ TCS- മായി സഹകരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആദ്യ കോളേജും കേരളത്തിലെ രണ്ടാമത്തെ കോളേജും  എന്ന നേട്ടം ട്രിനിറ്റി കോളേജ്ഓഫ് എൻജിനിയറിങ് സ്വന്തമാക്കി.