തിരുവനന്തപുരം :സംസ്കൃത സർവകലാശാലയിൽ ഡോ:സിസാ തോമസ് വിസി യുടെ ചുമതല ഏറ്റെടുത്തതോടെ ക്യാമ്പസ്സിൽ ഭരണകൂട ഭീകരതയാണെന്നും,വിസി നിയമനത്തിന് യോഗ്യയായ തന്നെ സ്ഥിരം വിസി പദവി ലഭിക്കരുതെന്നത് ഉന്നം വച്ചാണ് വിസി കുറ്റപത്രം നൽകിയതെന്നും, ഇഷ്ടമില്ലാത്ത തന്നെ തകർക്കുകയാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ ലിസി മാത്യുആക്ഷേപകരമായി പ്രസ്താവന നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്.
സിപിഎം നേതാക്കളുടെയും എസ് എഫ് ഐ നേതാക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് ഉന്നത സ്ഥാനങ്ങൾ പ്രതീക്ഷിച്ചായിരുന്നുവെന്ന് ആക്ഷേപമുണ്ട്. അതിന് തെളിവാണ് വിസി ഡോ:സിസാ തോമസിന് എതിരായ ആക്ഷേപം.
കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നടന്ന അധ്യാപക നിയമനങ്ങളുടെയും സമയബന്ധിത പ്രമോഷനുകളുടെയും ഒട്ടുമിക്ക സെലെക്ഷൻ കമ്മിറ്റികളിലും വിദഗ്ധ അംഗമായി പങ്കെടുക്കുന്ന ഡോ: ലിസി മാത്യു സിപിഎമ്മിന്റെ താൽപ്പര്യം കണക്കിലെടുത്ത് മാത്രം റാങ്ക് പട്ടികകൾ തയ്യാറാക്കിയതായ ആരോപണമുണ്ട്.
സംസ്കൃത സർവകലാശാലയിൽ നടന്ന മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേ രിയുടെ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം ഏറെ ഒച്ച പ്പാടുണ്ടാക്കിയിരുന്നു. ഇൻറർവ്യൂവിനുള്ള കമ്മിറ്റിയിൽ പങ്കെടുത്ത കാലിക്കറ്റ് സർവകലാശാലയിലെ സിപിഎം അനുഭാവ പ്രൊഫസർമാർ തങ്ങൾ തയ്യാറാക്കിയ റാങ്ക് പട്ടിക ശീർഷാസ നം ചെയ്തതായി പരസ്യപെടുത്തിയിരുന്നു. പിഎസ്സിയുടെ മലയാളം അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഇന്റർവ്യൂവിൽ 212-)o മത്തെ റാങ്ക് ലഭിച്ച നിനിതാ കണിച്ചേരിക്ക് ഒന്നാം റാങ്ക് നൽകി റാങ്ക് പട്ടിക തയ്യാറാക്കി സമർപ്പിച്ചത് ഡോ: ലിസി മാത്യുവായിരുന്നു.
കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസ്സറുടെ നേരിട്ടുള്ള നിയമനത്തിന് യോഗ്യതയില്ലാത്ത,
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകി നിയമിച്ച ഇൻറർവ്യൂ ബോർഡിലെ വിദഗ്ധഅംഗവും
ലിസിമാത്യു
ആയിരുന്നു.
സിപിഎമ്മിന് വേണ്ടി എന്ത് ക്രമക്കേടും കാട്ടുവാൻ മടിയില്ലാത്ത ലിസി മാത്യു സർവ്വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തത് സിപിഎമ്മിന് താല്പര്യമുള്ളവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും, അച്ചടി ജോലികൾ തനിക്ക് താൽപ്പര്യമുള്ളവർക്ക് നൽകുന്നതിനും വേണ്ടിയായിരുന്നു.
സർക്കാരുടമയിലുള്ള സി ആപ്റ്റ് നെ ഏൽപ്പിച്ചിരുന്ന അച്ചടി ജോലികൾ സ്വകാര്യ പ്രസ്സുകൾക്കാണ് ഇപ്പോൾ നൽകുന്നത്.
വിവാദമായ ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര സംഗ്രഹത്തിന്റെ ഡമ്മി പുസ്തകങ്ങൾ പ്രകാശനത്തിന് എത്തിച്ചത് സിപിഎം നിയന്ത്രണത്തിലുള്ള കാലടിയിലെ ഒരു സ്വകാര്യ പ്രസ്സിൽ നിന്നായിരുന്നു.
ക്വട്ടേഷനും സർവ്വകലാശാലയുടെ അനുമതിയും കൂടാതെ അച്ചടി ജോലികൾ നൽകിയതും, പരീക്ഷാ കൺട്രോളറുടെ ചുമതല വഹി ച്ചിരുന്നപ്പോൾ തോറ്റ ഒരു SFI വിദ്യാർത്ഥിയെ ചട്ടവിരുദ്ധമായി വിജയിപ്പിച്ചതും, പരീക്ഷാ കൺട്രോള റുടെ പദവിയിൽ നിന്നും നീക്കിയ ശേഷവും മാർക്ക് ലിസ്റ്റുകൾ ഉൾപ്പടെയുള്ള സർവ്വകലാശാല പരീക്ഷ രേഖകളിൽ ഒപ്പുവച്ചതും ഗുരുതര ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടിയാണ്
വിസി കുറ്റപത്രം നൽകിയത്. വിസി യുടെ ഈ നടപടിയെയാണ് വിസി യുടെ ഭരണഘടന ഭീകരതയായി ലിസി മാത്യു ആക്ഷേപിച്ചത്.
വിസി ഡോ:സിസാ തോമസിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ ആക്ഷേപകരമായ പ്രസ്താവന നടത്തിയ ഡോ: ലിസി മാത്യുവിനെതിരെ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും
വിസിക്ക് നിവേദനം നൽകി.
