രവീന്ദ്രനാഥ ടാഗൂറിന്റെ നൂറ്റി അറുപത്തിയഞ്ചാം ജന്മ ജയന്തി ആഘോഷിച്ചു1 min read

തിരുവനന്തപുരം :രവീന്ദ്രനാഥ ടാഗൂറിന്റെ നൂറ്റി അറുപത്തിയഞ്ചാം ജന്മ ജയന്തി ഗാന്ധി മിത്ര മണ്ഡലത്തി ന്റെയും നിംസ് മെഡിസിറ്റിയുടെയും നേതൃത്വത്തിൽ സംയുക്തമായി ആചരിച്ചു. നെയ്യാറ്റിൻകര ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ രവീന്ദ്രനാഥ ടാഗൂറിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നഗത്തി . ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി. ജയചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പാറശ്ശാല എം എൽ എ സി.കെ. ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ ഡബ്ലു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ.ഷിബു, കൗൺസിലർ സംഗീത സുനിൽ , രചന വേലപ്പൻ നായർ ഗാന്ധി മിത്ര മണ്ഡലം ഭാരവാഹികളായ , പ്രൊഫ.സി. ഗോപിനാഥ് , എസ്.സുരേഷ് കുമാർ , ബിനു മരുതത്തൂർ, എൻ ആർ സി നായർ , തിരുമംഗലം സന്തോഷ്, അഡ്വ.എസ്.കെ. അരുൺ , നിംസ് നഴ്സിംഗ് കോളേജ് അദ്ധ്യാപിക ധനീഷ എന്നിവർ പ്രസംഗിച്ചു.