തിരുവനന്തപുരം :ഡോ.ബി.ആർ. അംബേദ്കറുടെ നൂറ്റിമുപ്പത്തി അഞ്ചാം ജന്മ ജയന്തി ഗാന്ധി മിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി. ജയചന്ദ്രൻ നായർ ഉത്ഘാടനം ചെയ്തു. ബിനു മരുതത്തൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ.ശ്രീകുമാർ , തിരുമംഗലം സന്തോഷ്, മധുസൂദനൻ നായർ , മോഹൻ ജയകുമാർ , വിശ്വനാഥൻ, വഴുതൂർ സുദേവൻ എന്നിവർ പ്രസംഗിച്ചു.
2026-04-14
