അൾത്താരയുടെ മുന്നിൽ നിന്ന് വിദ്വേഷ പ്രസംഗം രണ്ട് ലക്ഷം രൂപ പിഴയിട്ട് കോടതി1 min read

 

കരുനാഗപ്പള്ളി :-അൾത്താരയുടെ മുന്നിൽനിന്ന് ഇടവക ജനങ്ങളോട് എന്തും വിളിച്ചുപറയുന്നത് പള്ളീലച്ചന്മാർ ശ്രദ്ധിച്ചാൽ നല്ലത്.

പള്ളിപണിക്ക് ചെലവായ തുകയുടെ കണക്ക് ചോദിച്ച ഇടവക അംഗങ്ങളായ രണ്ടു വിശ്വാസികളെ പേരെടുത്തുപറഞ്ഞ് അധിക്ഷേപിച്ച പള്ളിവികാരിക്ക് കോടതി രണ്ടു ലക്ഷം രൂപ പിഴയിട്ടു.
കൊല്ലം ലത്തീൻ രൂപതയിലെ തലമുകിൽ സെന്റ് അഗസ്റ്റീൻ പള്ളിവികാരി ജോസ് കടവിലിനെയാണ് കരുനാഗപ്പള്ളി മുനിസിഫ് കോടതി ശിഷിച്ചത്.
ഇടവക അംഗങ്ങളായ ജോസ് വർഗീസ്,ബ്രൂണോഎന്നിവരാണ് പരാതിക്കാർ
2019 ഡിസംബർ ഒന്നിന് ആരാധന മദ്ധ്യേ വികാരി ജോസഫ് കടവിൽ നടത്തിയ പ്രസംഗം തങ്ങൾക്ക് മാനഹാനി വരുത്തിയെന്നു കാണിച്ചാണ് കോടതിയിൽ കേസ് നൽകിയത്.ബോധപൂർവ്വം അവഹേളിക്കുന്നതരത്തിലാണ് പ്രസംഗമെന്ന് കോടതി കണ്ടെത്തിയിരുന്നു തുടർന്നാണ് ശിക്ഷ വിധിച്ചത്.

Leave a Reply