പ്രണയിനി ചതിച്ച ഷാരോണിനെ പഠനം ചതിച്ചില്ല ;ഡിഗ്രി എഴുത്ത്പരീക്ഷയിൽവിജയം1 min read

8/11/22

തിരുവനന്തപുരം :പ്രണയത്തിൽ പരാജയപെട്ട ഷാരോൺ പഠനത്തിൽ വിജയിച്ചു.ബിഎസ്‍സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോണ്‍ വിജയിച്ചത്. അധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്.

അതേസമയം, ഷാരോണ്‍ വധകേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് എ.ജി നിയമോപദേശം നല്‍കി. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം.’ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്‍കിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടില്‍ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നല്‍കിയിരുന്നു.

 

Leave a Reply