തിരുവനന്തപുരത്ത് MDMA യുമായി ജിം ഉടമയും, കൂട്ടാളിയും പിടിയിൽ1 min read

തിരുവനന്തപുരം :തിരുവനന്തപുരത്ത് വൻ MDMA വേട്ട. 55ഗ്രാം MDMA യുമായി രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ. ജിം  ഉടമയും, കൂട്ടാളിയെയുമാണ് എക്സ്സൈസ് സംഘം വലയിലാക്കിയത്.

വലിയതുറ ഹിറ്റ്‌ സ്‌ക്വാഡ്ജിം  ഉടമ ഡാർക്ക്‌ ആന്റണി എന്ന് വിളിക്കുന്ന ആന്റണി, വലിയത്തുറ സ്വദേശി ഇരുമ്പൻ സഹീർ എന്നറിയപ്പെടുന്ന സഹീർ എന്നിവരെ ആണ് തിരുവനന്തപുരം എക്‌സൈസ് നർക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലും NDPS കേസുകളിലെയും പ്രതികളെയാണ് സാഹസികമായി പിടികൂടിയത്

കഴക്കൂട്ടം കാരോട് ബൈപ്പാസിൽ പുത്തൻകടയ്ക്ക് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. MDMA കടത്തിക്കൊണ്ടുവന്ന Dio സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു
സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്. വി. ആർ, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്, അജയൻ, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, വിനോദ്, അക്ഷയ്, അഭിജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിത, ആര്യ, സജിത എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്