‘പാകിസ്ഥാനെ അടിച്ചൊതുക്കിയത്’…ഓപ്പറേഷൻ സിന്ദൂറിന് വിശ്വസനീയ തെളിവുകള്‍ നല്‍കി മലയാളിയുടെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ്1 min read

കൊച്ചി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഡിജിറ്റല്‍ രംഗത്ത് നിര്‍ണായക സ്വാധീനമായി ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പായ കാവ സ്പേസ്. തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണിത്. ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റലിജന്‍സിന്റെ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളിലൊന്നായും കാവ സ്‌പേസ് മാറി.

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ ആളുകള്‍ കാവ സ്പേസ് പുറത്തുവിട്ട മാപ്പുകളും ചിത്രങ്ങളും തിരഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കാണിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ കാവ സ്‌പേസ് എക്സ് ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടു. ഈ ചിത്രങ്ങള്‍ ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് വിശ്വാസ്യത കൂട്ടി. പ്രതിരോധം, ബഹിരാകാശം, ഭൗമരാഷ്ട്രീയം എന്നി മേഖലകളില്‍ പേരുകേട്ട സ്വതന്ത്ര സ്ഥാപനമായ ആല്‍ഫ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടിരുന്നു.

Leave a Reply