ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി1 min read

ഡൽഹി :പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു നേതാക്കളുടെ ചർച്ച. സാമ്പത്തിക സഹകരണം, പ്രതിരോധ-സുരക്ഷാ പങ്കാളിത്തം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ പുരോഗതി നേതാക്കൾ വിലയിരുത്തി. 2025 ഡിസംബറിൽ പ്രധാനമന്ത്രി മോദി അഡിസ് അബാബയിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ സന്ദർശനത്തിന്റെ തുടർച്ചയായിരുന്നു ഈ കൂടിക്കാഴ്ച.

പരസ്പര താല്പര്യമുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ബഹുമുഖ വേദികളിൽ അടുത്ത സഹകരണത്തോടെ പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ആവർത്തിച്ചുറപ്പിച്ചു.

18-ാമത് ബ്രിക്സ് ഉച്ചകോടിയിലെ എത്യോപ്യയുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും, അവരുടെ സാന്നിധ്യം ‘ഗ്ലോബൽ സൗത്തി’ന്റെ കൂട്ടായ ശബ്ദത്തെ ശക്തിപ്പെടുത്താൻ സഹായിച്ചതായി ചൂണ്ടിക്കാട്ടുകയും ചെയ്തു.