ജനവിധി ഇന്ന് ;542മണ്ഡലങ്ങളിലെ ഫലം അറിയാൻ മിനിട്ടുകൾ മാത്രം1 min read

തിരുവനന്തപുരം :ജനങ്ങൾ തങ്ങളുടെ ഭരണാധികാരി ആരെന്ന് തീരുമാനിച്ചതിന്റെ വിധി അറിയാൻ ഇനി 1മണിക്കൂർ മാത്രം.8.30ഓടെ ആദ്യ ഫല സൂചനകൾ അറിഞ്ഞു തുടങ്ങരാവിലെ 8മണിക്ക്മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം-ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍: മാർഇവാനിയോസ് കോളേജ്, തിരുവനന്തപുരം

കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്‌ എസ് എസ്

പത്തനംതിട്ട മണ്ഡലം: ചെന്നീർക്കര കേന്ദ്രീയവിദ്യാലയം

മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂർ കോളേജ്

ആലപ്പുഴ മണ്ഡലം: ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്‌എസ്‌എസ്

കോട്ടയം മണ്ഡലം: ഗവ. കോളേജ് നാട്ടകം

ഇടുക്കി മണ്ഡലം: പൈനാവ് ഏകലവ്യ മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂള്‍

എറണാകുളം മണ്ഡലം: കളമശ്ശേരി കൊച്ചിൻ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്‌എസ്‌എസ്

ചാലക്കുടി മണ്ഡലം: ആലുവ യുസി കോളേജ്

തൃശൂർ മണ്ഡലം: തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്

ആലത്തൂർ-പാലക്കാട് മണ്ഡലങ്ങള്‍: പാലക്കാട് ഗവ. വിക്ടോറിയ കോളേജ്

പൊന്നാനി മണ്ഡലം: തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്

മലപ്പുറം മണ്ഡലം: ഗവ.കോളേജ് മുണ്ടുപറമ്ബ്

കോഴിക്കോട്-വടകര മണ്ഡലങ്ങള്‍: വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്

വയനാട് മണ്ഡലം: മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്, കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂള്‍, ചുങ്കത്തറ മാർത്തോമ കോളേജ്, ചുങ്കത്തറ മാർത്തോമ എച്ച്‌ എസ് എസ്

കണ്ണൂർ മണ്ഡലം: ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

കാസർകോട് മണ്ഡലം: പെരിയ കേരള സെൻട്രല്‍ യൂണിവേഴ്‌സിറ്റി

Leave a Reply