സംസ്ഥാനത്ത് കനത്ത മഴ :തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്1 min read

 

തിരുവനന്തപുരം :ജില്ലയിൽ ഇന്ന്  മുതൽ മെയ്‌ 21 വരെ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മെയ്‌ 21 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.

മെയ്‌ 22ന്,24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, അന്നേ ദിവസം ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് നൽകിയിരിക്കുന്നത്.

Leave a Reply