വട്ടിയൂര്‍ക്കാവ് വികസനം:എംഎല്‍എ ഓഫീസിലേക്ക്ശനിയാഴ്ച ബി ജെപി മാര്‍ച്ച് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും1 min read

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ശനിയാഴ്ച  ബിജെപിയുടെ നേതൃത്വത്തില്‍ എംഎല്‍എ വി.കെ. പ്രശാന്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വൈകിട്ട് 4ന് മാര്‍ച്ച് മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍. ശ്രീലേഖ, സംസ്ഥാന ഉപാധ്യക്ഷന്‍ കെ. സോമന്‍, ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

എട്ടു വര്‍ഷങ്ങള്‍ എംഎല്‍എ ആയിരുന്ന പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. വികസനമില്ലാതെ പാഴാക്കിക്കളഞ്ഞ എട്ടുവര്‍ഷങ്ങളാണ് വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ സംഭാവന. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം അനന്തമായി നീളുകയാണ്. തലസ്ഥാനത്തെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ വട്ടിയൂര്‍ക്കാവിലൂടെയുള്ള യാത്ര വളരെ ദുസ്സഹമാണ്. സര്‍ക്കാരിന്റെ പിന്‍ബലമുണ്ടായിട്ടും ജംഗ്ഷന്‍ വികസനക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായത്. മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച എംഎല്‍എ, വില്ലേജ് ഓഫീസ് പണിത് ജനങ്ങളെ പറ്റിക്കുകയായിരുന്നു. എംഎല്‍എ പ്രശാന്തിന്റെ നിഷ്‌ക്രിയത്വത്തിനും കഴിവില്ലായ്മയ്ക്കുമെതിരെയാണ് ബിജെപി മാര്‍ച്ച്.

Leave a Reply