തിരുവനന്തപുരം:18ാമത്ഐ.ഡി.എസ്.എഫ്.എഫ്.കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാതിരുന്ന സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തു നല്‍കി.
ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ക്ക് ഉള്‍പ്പെടെ പ്രദര്‍ശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു.
ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി കിട്ടാതെ പോയത്. ‘ഗ്‌ളോബ്’ എന്ന മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
