പന്മന :ശ്രീതീർത്ഥപാദ പുരാണം മഹാകാവ്യം പ്രകാശനം ഒഴിവാക്കിയത് ഖേദകരമെന്ന്ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികൾ ശ്രീചട്ടമ്പിസ്വാമികളുടെ മഹാസമാധി ആചരണ ചടങ്ങുകളുടെ ഭാഗമായി പന്മന ആശ്രമത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന, പ്രൊഫ. എ വി ശങ്കരൻ രചിച്ച *ശ്രീതീർത്ഥപാദ പുരാണം* എന്ന മഹാകാവ്യത്തിൻ്റെ പ്രകാശനം മതിയായ കാരണങ്ങളില്ലാതെ ബന്ധപ്പെട്ടവർ ഒഴിവാക്കിയത് ഖേദകരമാണെന്ന് തീർത്ഥപാദ പരമ്പരയുടെ പരമാദ്ധ്യക്ഷനായ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമികൾ പ്രസ്താവിച്ചു. 30വർഷത്തിലധികമായി നിരന്തരം ശ്രമിച്ചിട്ടും പലകാരണങ്ങളാൽ പ്രസിദ്ധികരിക്കാൻ സാധിക്കാതിരുന്നതും പ്രൊഫ. എ വി ശങ്കരൻ്റെ കുടുംബാംഗങ്ങളും വിദ്യാധിരാജ ഭക്തരും അക്ഷീണ പ്രവർത്തനങ്ങൾ നടത്തി,കാലടി സംസ്‌കൃത സർവ്വകലാശാലയിൽ നിന്നും പ്രസിദ്ധീകരണ സജ്ജമാക്കിയിട്ടും വീണ്ടും . അകാരണമായി ശ്രീതീർത്ഥപാദപുരാണത്തിൻ്റെ പ്രകാശനം* ഒഴിവാക്കിയത് അക്ഷന്തവ്യമായ പിഴവുതന്നെയാണ്. പ്രസ്തുതകൃതിയുടെ പ്രകാശനം ബഹു. കേരളത്തിൻ്റെ ഗവർണ്ണർക്ക് നൽകി സ്വാമികൾ പ്രകാശിപ്പിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അറിയിച്ചു. കേരള ഗവർണ്ണർക്ക് ചട്ടമ്പിസ്വാമികളുടെ ചിത്രവും മറ്റൊരു ഗ്രന്ഥവും കൂടിയുള്ള ഒരു ഉപഹാര സമർപ്പണം മാത്രമായിരുന്നെന്നും സ്വാമികൾ അറിയിച്ചു.
2026-04-20
