തിരുവനന്തപുരം :കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഹെഡ് ആയി ശ്രീ സന്തോഷ് വി എസ് ചുമതലയേറ്റു. പുതിയ ചുമതലയോടൊപ്പം കേരളത്തിന്റെ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശതല ബാങ്കേഴ്സ് സമിതി കൺവീനറായും അദ്ദേഹം തുടർന്നും പ്രവർത്തിക്കും.
