തിരുവനന്തപുരം :ജി വി രാജ ജന്മദിനമായ ഇന്നു കേരള സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന സ്പോർട്സ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ കായിക വിഭാഗങ്ങളിലെ ഇന്ത്യൻ താരങ്ങളെ ആദരിക്കുകയുണ്ടായി. ബിജെപി സംസ്ഥാന ഓഫീസിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ
സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ എം.എൽ.എ.മുൻ ഇന്ത്യൻ താരങ്ങൾ ആയ (ശ്രീ.കൃഷ്ണകുമാർ, ഇന്ത്യൻ ഹോക്കി താരം, ശ്രീ. എൻ. എൻ. ഗണേഷ്, ഇന്ത്യൻ ഫുട്ബോൾ താരം, ശ്രീ. ഹരികുമാർ, ഇന്ത്യൻ ഹാൻഡ്‌ബാൾ താരം, ശ്രീ സ്റ്റാൻലി ആന്റണി, ഇന്ത്യൻ സൈക്ലിങ് താരം ) എന്നിവരെ പൊന്നാട അണിയ്ച്ചു മെമെന്റോ നൽകി ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അഡ്വ. എസ്. സുരേഷ്,
സ്പോർട്സ് സെൽ സംസ്ഥാന കോ കൺവീനർ വിനോദ് തമ്പി, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ്. ശ്രീ. മഞ്ചത്തല സുരേഷ്. എന്നിവർ പങ്കെടുത്തു.
