തിരുവനന്തപുരം :വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ഓഫീസര്‍ മാര്‍ ഈ മാസം 4 ദിവസം പണിമുടക്ക് സമരം നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എച്ച് വിനോദ് കുമാര്‍. രാജ്യ വ്യാപകമായി സംഘടന ആഹ്വാനം ചെയ്ത സമരത്തില്‍ കേരളത്തിലെ ബാങ്ക് ഓഫീസര്‍ മാരും പങ്കെടുക്കും. സെപ്തംബര്‍ 11, 28,29 , 30 തീയതികളിലാണ് എഐബിഒഎ രാജ്യ വ്യാപക പണിമുടക്ക് . ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ച് ദിവസമാക്കുന്നതിന് തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.
ബാങ്ക് ഓഫീസര്‍ മാരുടെ ഇന്‍സെന്റീവ് വ്യവസ്ഥകള്‍ പാലിക്കുക
വാര്‍ഷിക ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ PLI ആനുപാതികമായി നല്‍കുക
IDBI യുടെ വിദേശ വല്‍ക്കരണ പ്രക്രിയ അവസാനിപ്പിക്കുക
ബാങ്കിംഗ് മേഖലയിലെ ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക
എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്നും വിനോദ് കുമാര്‍ എച്ച് തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
