ബലി പെരുന്നാൾ ജൂലൈ 10ന്1 min read

30/6/22

കോഴിക്കോട്: ബലി പെരുന്നാൾ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലൈ 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാൾ.

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ഇന്നലെ ദൃശ്യമായിരുന്നു. ഇതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായത്. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്.

ഹിജ്റ കലണ്ടറിലെ അവസാന മാസമായ ദുൽഖഅ്ദ് ഇന്നലെ (ജൂണ്‍ – 29) അവസാനിക്കുകയും ദുൽഹജ്ജ് മാസം ഇന്ന് (ജൂണ്‍ – 30) തുടങ്ങുകയും ചെയ്യ്തു. അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Leave a Reply