തിരുവനന്തപുരം:ഭൂ സുപോഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രാമ ജില്ലയിലെ കാഞ്ഞിരംക്കുളം ആയുർവേദ ഡിസ്പെൻസറിയിൽ, ഭൂമി പൂജയും ഔഷധസസ്യ വിതരണവും തൈകൾ നടുകയും ചെയ്തു.
ആരോഗ്യഭാരതീ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ രഘു, പ്രാന്തസ്വസ്ഥ ഗ്രാമ പ്രമുഖ് അഭിലാഷ്, മഹാനഗർ അദ്ധ്യക്ഷൻ സൂരജ്, സെക്രട്ടറി അരുൺ ശങ്കർ, റവന്യൂ ജില്ലാ അദ്ധ്യക്ഷൻ ഗോപകുമാർ, സംഘടനാ
കാര്യകർത്താക്കളും പങ്കെടുത്ത പരിപാടിയിൽ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജശേഖരനും മറ്റു സ്റ്റാഫുകളും പരിപാടിയിൽ പങ്കെടുത്തു.
നമ്മുടെ ഭൂമാതാവിനേയും പ്രകൃതിയേയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും യോഗം ചർച്ചചെയ്തു.
