അഗ്നിവീർ വനിതാ സൈനിക പോലീസ് റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചു1 min read

 

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള യുവതികൾക്കായി കോഴിക്കോട്ട് സംഘടിപ്പിച്ച വനിതാ സൈനിക പോലീസ് റിക്രൂട്ട്മെൻ്റ് റാലിയിൽ മികച്ച പങ്കാളിത്തം .

കേരളത്തിൽ നിന്ന് 75 സ്ത്രീകളും കർണാടകയിൽ നിന്ന് 90 സ്ത്രീകളും ഉൾപ്പെടെ 200 ഓളം വനിതകൾ റാലിയിൽ പങ്കെടുത്തു.
ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമാകുക എന്ന സ്വപ്നവുമായി എത്തിയ യുവതികളുടെ നിശ്ചയദാർഢ്യത്തിനും, സഹിഷ്ണുതയ്ക്കും, അജയ്യമായ ചൈതന്യത്തിനുമാണ് റാലി സാക്ഷ്യം വഹിച്ചത്. നേരത്തെ നടത്തിയ എഴുത്ത് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ റാലിയിൽ പങ്കെടുത്തത്.

ഹൃദയത്തിൽ ധൈര്യവും കണ്ണുകളിൽ സ്വപ്നങ്ങളുമായി, എത്തിയ വനിതകൾ ദേശസ്‌നേഹത്തിന് അതിരുകളില്ലെന്നു തെളിയിച്ചു.

റാലിക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കി, കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പും ഭരണപരമായ ‘ക്രമീകരണങ്ങളും ഒരുക്കിയ സൈന്യത്തിനും സിവിൽ ഭരണകൂടത്തിനും റാലിയിൽ പങ്കെടുത്തവർ ഹൃദയംഗമമായ നന്ദി അറിയിച്ചു.