ഭിന്നശേഷിക്കാർക്കായി സംസ്ഥാനതല കലാ -കായിക മത്സരങ്ങളും ഇവാ ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷവും1 min read

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ഇവാ ഫൗണ്ടേഷന്റെ (രജിസ്ട്രേഷൻ നമ്പർ: 66/IV/2025) ഒന്നാം വാർഷികാഘോഷം 2026 ആഗസ്റ്റ് 17-ന് പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

ആഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കായി സംസ്ഥാനതല കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങളിലേക്കുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി 10/08/2026 ആണ്. ഭിന്നശേഷിക്കാർക്കും പ്രത്യേക വിദ്യാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കും രജിസ്റ്റർ ചെയ്യാം.

ഉദ്ഘാടന സമ്മേളനം, കലാ-കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, വിശിഷ്ടാതിഥികളുടെ സാന്നിധ്യം, വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

 

തീയതി: 17 ആഗസ്റ്റ് 2026

വേദി: ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയം, പൂജപ്പുര, തിരുവനന്തപുരം

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

+91 75101 18889

evatrustkerala@gmail.com