‘പോലീസ് വാഹനങ്ങൾക്ക് ഡീസൽ അടിക്കാൻ പോലും പണമില്ല’വിദേശയാത്ര ജനങ്ങളോടുള്ള ധിക്കാരം :വി. ഡി. സതീശൻ1 min read

5/4/23

തിരുവനന്തപുരം: കേരളം കനത്ത സാമ്പത്തിക  പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ലോകകേരള സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നത് ധിക്കാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോലീസ് വാഹനങ്ങള്‍ക്ക് ഡീസലടിക്കാന്‍ പോലും പണമില്ലാതിരിക്കെയാണ് ലോക കേരളസഭയുടെ പേരില്‍ അമേരിക്കയിലേക്കും സൗദി  അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണിത്.

പഞ്ചായത്തുകളുടെ തനത് ഫണ്ട് പോലും സര്‍ക്കാര്‍ കവര്‍ന്നെടുത്തു. 200 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. സാമൂഹിക പെന്‍ഷനുകളോ അത് വിതരണം ചെയ്യുന്നവര്‍ക്കുള്ള തുകയോ നല്‍കുന്നില്ല. തളര്‍ന്ന് കിടക്കുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസകിരണം പദ്ധതിയും മുടങ്ങി. കെ എസ് ആര്‍ ടി സിയെ പൂര്‍ണമായും ഉപേക്ഷിച്ചു. കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പ് കുത്തുന്നത്. ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 125 കോടി രൂപ അനുവദിക്കാനുള്ള തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.

Leave a Reply