എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ;99.5%വിജയം, നാലുമണി മുതൽ വെബ്സൈറ്റിൽ അറിയാം1 min read

തിരുവനന്തപുരം :എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ സംസ്ഥാനത്ത്.

പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളില്‍ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എല്‍.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലുമണി മുതല്‍ ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്. 2964 സെന്ററുകളിലായി 4,26,697 വിദ്യാർഥികളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്.

1. https://pareekshabhavan.kerala.gov.in

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.in

സംസ്ഥാനത്തെ 2964ഉം ലക്ഷദ്വീപിലെ ഒമ്ബതും ഗള്‍ഫിെല ഏഴും കേന്ദ്രങ്ങളിലായാണ് എസ്.എസ്.എല്‍.സി/ ടി.എച്ച്‌.എസ്.എല്‍.സി/ എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകള്‍ നടത്തിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,42,298ഉം എയ്ഡഡില്‍ 2,55,092 ഉം അണ്‍ എയ്ഡഡില്‍ 29,631ഉം കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഗള്‍ഫില്‍ 682ഉം ലക്ഷദ്വീപില്‍ 447ഉം പേർ പരീക്ഷ എഴുതി.

Leave a Reply