സർ. സി.ശങ്കരൻനായർ (1857-1934) ഇന്ന് 92-ാം സ്മൃതിദിനം.. സ്‌മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കേരളീയർക്ക് അഭിമാനഭാജനമായദേശീയ പ്രസ്ഥാനത്തിന് അന്തസ്സും ലക്ഷ്യബോധവുംനൽകിയ സർ. സി. ശങ്കരൻനായർപാലക്കാട്ടിനടുത്ത് മങ്കരയിലെ പ്രസിദ്ധമായചേറ്റൂർ കുടുംബത്തിൽതഹസിൽദാരായിരുന്ന രാമുണ്ണിപ്പക്കരുടെയും ചേറ്റൂർ പാർവതി അമ്മയുടെയും മകനായി 1857 ജൂലൈ 11 -ാം തീയതി ജനിച്ചു.മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നുംഫസ്റ്റ് ക്ലാസ്സോടുകൂടി ചരിത്രത്തിലും ഇംഗ്ലീഷിലും ബി.എ. ജയിച്ചു.പ്രസിഡൻസി കോളജിൽ ഒന്നാം സ്ഥാനം നേടി ബി എൽ ഡിഗ്രി കരസ്ഥമാക്കി. ബാരിസ്റ്റർ ഷെപ്പോർഡിൻ്റെ കീഴിൽ 1880-ൽ പ്രാക്ടീസ് ആരംഭിച്ചു.അഭിഭാഷക വൃത്തിയോടെ തികച്ചും നീതിപൂലർത്തി കൊണ്ട് തന്നെപൊതുപ്രവർത്തനങ്ങളിലും അദ്ദേഹംവ്യാപൃതനായി.മദ്രാസ് സർവകലാശാല സിൻഡിക്കേറ്റിലും മലബാറിലെ ജന്മികുടിയൻ ബന്ധങ്ങൾ,ഹിന്ദു ക്ഷേത്രങ്ങളുടെ പ്രവർത്തനം എന്നിവയെ സംബന്ധിച്ച് പഠിക്കുവാൻ നിയുക്തമായ കമ്മീഷനുകളിലും അംഗത്വം വഹിച്ചുകൊണ്ട് അദ്ദേഹം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.1897-ൽമദ്രാസ് പ്രൊവിഷൻ കോൺഗ്രസ് കമ്മിറ്റി അംഗമായ ശങ്കരൻ നായർ അക്കൊല്ലം തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ് അമരാവതി സമ്മേളനത്തിലദ്ധ്യക്ഷത വഹിച്ചു.അന്ന് അദ്ദേഹത്തിന് 40 വയസ്സ് പ്രായം ഉണ്ടായിരുന്നുള്ളൂ.ഇതേവരെ കോൺഗ്രസ് പ്രസിഡൻറ് ആയിട്ടുള്ള ഏക കേരളീയൻ അദ്ദേഹമാണ്.1900-ൽമദ്രാസ് നിയമസഭാംഗമായി.തുടർന്ന് ഗവൺമെൻറ് പ്ലീഡറുംപബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിക്കപ്പെട്ടു. 1905-ൽമദ്രാസ്ഹൈക്കോടതിയിൽ താൽക്കാലിക ജഡ്ജിയായി നിയമിതനായി.പിന്നീട് അഡ്വക്കേറ്റ് ജനറലായിമദ്രാസിലെ ആദ്യത്തെ ഇന്ത്യക്കാരനായ അഡ്വക്കേറ്റ് ജനറൽ സർ സി ശങ്കരൻനായർ ആണ്. 1904-ൽബ്രിട്ടീഷ് സർക്കാർ കമാൻഡർ ഓഫ് ഇന്ത്യൻ എംപയർ എന്ന ബഹുമതി അദ്ദേഹത്തിന് നൽകി. 1908-ൽമദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം എട്ടു കൊല്ലക്കാലംആ ജോലിയിൽ തുടർന്നു. 1912-ൽ ബ്രിട്ടീഷ് സർക്കാർ സർ പദവി നൽകി അദ്ദേഹത്തെ ആദരിച്ചു.1915-ൽവൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലംഗമായി.കൗൺസിലിൽ ആകെയുള്ള 8 അംഗങ്ങളിൽ ഏക ഇന്ത്യക്കാരൻ സർ സി. ശങ്കരൻനായരായിരുന്നു.ആരോഗ്യം,വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹംവഹിച്ചിരുന്നത്.ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയിലും അനന്തരസംഭവങ്ങളിലും പ്രതിഷേധിച്ച് അദ്ദേഹം 1919ജൂലൈ 13 തീയതി എക്സിക്യൂട്ടീവ് കൗൺസിൽ നിന്ന് അംഗത്വം രാജിവച്ചു.ഇംഗ്ലണ്ടിൽ പോയി പഞ്ചാബ് സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻനിയമിതമായ പാർലമെൻറ് കമ്മറ്റി മുമ്പാകെ മൊഴികൊടുത്തു. 1920 ജനുവരിരണ്ടാം തീയതിഇന്ത്യ സ്റ്റേറ്റ് സെക്രട്ടറിയുടെ കൗൺസിൽ അംഗമായി നിയമിക്കപ്പെട്ടു.1921 അവസാനം ആ ഉദ്യോഗം രാജിവച്ച് ഇന്ത്യയിലേക്ക് മടങ്ങി.കുറച്ചുകാലം ബറോഡയിലെ ദിവാനായി ജോലി നോക്കി.ഇതിനകംഗാന്ധിജിയോടും കോൺഗ്രസ് നേതൃത്വത്തോടും തെറ്റിപ്പിരിഞ്ഞു കഴിഞ്ഞിരുന്ന സർ സി. ശങ്കരൻനായർ ,ഗാന്ധിജിയെ എതിർത്തുകൊണ്ട് “ഗാന്ധിജിയും അരാജകത്വവും “എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.ഇത് അദ്ദേഹത്തിൻറെ ജനസമിതി നഷ്ടപ്പെടുത്തി.ഈ പുസ്തകത്തിലെ ചില ഭാഗങ്ങളെ മുൻനിർത്തി പഞ്ചാബ്ഗവർണർ ആയിരുന്ന മൈക്കൽ ഒഡയർ സർ . സി ശങ്കരൻനായരുടെ പേരിൽ ഇംഗ്ലണ്ടിൽ ഒരു മാനനഷ്ടം കേസ് ഫയൽ ചെയ്തു.ഈ കേസ് നടത്തിപ്പിൽ അദ്ദേഹത്തിന് വളരെ കേസുകളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായി.ഇന്ത്യ സന്ദർശിച്ച സൈമൺ കമ്മീഷനെ കോൺഗ്രസ് ബഹിഷ്കരിച്ചപ്പോൾ അതിനോട് സഹകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു സർ സി ശങ്കരൻ നായർ.കോൺഗ്രസിന്റെ അധ്യക്ഷപദം അലങ്കരിക്കുവാനും,വൈസ്രോയിയുടെഎക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കുവാനും ഭാഗ്യ മുണ്ടായഏക കേരളീയൻ സർ സി ശങ്കരൻനായർ ആണ്. 1932 ൽമദ്രാസ് സർവകലാശാലഡോക്ടറേറ്റ് നൽകിഅദ്ദേഹത്തെ ആദരിച്ചു. 1934ഏപ്രിൽ 24 തീയതി മദ്രാസിൽ വച്ച് സർ സി. ശങ്കരൻനായർ അന്തരിച്ചു.മൃതദേഹംഅദ്ദേഹത്തിൻ്റെതറവാട് ആയ മങ്കരയിലെചേറ്റൂരിൽ കൊണ്ടുവന്നുസംസ്കരിച്ചു. ഭാര്യ പാലാട്ടു കുഞ്ഞുമാളു അമ്മ,സർ സി ശങ്കരൻനായർക്ക് ഒരു പുത്രനും അഞ്ചു പുത്രിമാരുമാണുള്ളത്.ഏക പുത്രൻമദ്രാസിൽ മന്ത്രിയായിരുന്ന പാലാട്ടു രാമുണ്ണി മേനോൻ (ആർ.എം. പാലാട്ട്).കൊച്ചി മഹാരാജാവ് ആയിരുന്ന രാമവർമ്മ രാജയുടെയും പാറുക്കുട്ടി നേത്യാരുടെയുംമകളായിരുന്ന രത്നവല്ലിയമ്മയായിരുന്നു ആർ. എം. പാലാട്ടിൻ്റെ ഭാര്യ.മൂത്ത മകൾപാലാട്ട് പാറുക്കുട്ടിയമ്മയെ വിവാഹം കഴിച്ചത് സർ . സി ശങ്കരൻ നായരുടെ സഹോദരിയുടെ മകൻമദ്രാസ് ഹൈക്കോടതി ജഡ്ജിയുംബ്രിട്ടീഷ് പ്രിവീ കൗൺസിൽ ജുഡീഷ്യൽ അംഗവുമായ സർ സി.മാധവൻനായർ ആണ്.രണ്ടാമത്തെമകളായപാലാട്ട് മാധവിയമ്മയെവിവാഹം കഴിച്ചത് പ്രൊഫ എം. എ. കാൻഡത്ത് ആണ്.മൂന്നാമത്തെ മകൾ പാലാട്ട് കല്യാണിയമ്മയെ വിവാഹം കഴിച്ചത് ബ്രിട്ടീഷ് ഇംപീരിയൽപോലീസ് ഉദ്യോഗസ്ഥനായ മന്നത്ത് ഗോവിന്ദൻ നായർ ആണ്.നാലാമത്തെ മകൾപാലാട്ട് ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചത്ഇന്ത്യൻ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ടി കെ .മേനോൻആണ്.അഞ്ചാമത്തെ മകൾ പാലാട്ട്സരസ്വതി അമ്മ (അനുജി ) യെവിവാഹം കഴിച്ചത് മുൻ അംബാസിഡർകെ.പി.എസ്.മേനോൻആണ്.