1880ഫെബ്രുവരി അഞ്ചാം തീയതിആലപ്പുഴ ജില്ലയിലെ വാരണപ്പള്ളിതറവാട്ടിൽ ജനിച്ചു.തൃശ്ശിനാപ്പള്ളിയിൽ നിന്ന് ബിഎയും 1912-ൽതിരുവനന്തപുരം ലോ കോളജിൽ നിന്നുംബി എൽ പാസായി.ആ കൊല്ലം കുളച്ചൽ രണ്ടാംക്ലാസ് മജിസ്ട്രേറ്റായിതിരുവിതാംകൂർ സർക്കാർനിയമിച്ചു. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായിമജിസ്ട്രേറ്റായിനിയമനം ലഭിക്കുന്നത് എസ് പത്മനാഭപണിക്കാർ ആണ്.തിരുവിതാംകൂർ ഗവൺമെന്റിൽ നിന്ന് നിശ്ചയിച്ചിരിക്കുന്ന ഈഴവ റെഗുലേഷൻ കമ്മിറ്റിയിലും അംഗമായിരുന്നു അദ്ദേഹം.കൃത്യനിഷ്ഠ ഉള്ള ഒരു ഉദ്യോഗസ്ഥനും ,സന്മാർഗനിഷ്ഠ, ഈശ്വരഭക്തി ,സമസൃഷ്ടി സ്‌നേഹംമുതലായ ഗുണങ്ങൾക്ക് വിളനിലവും ആയിരുന്നു.തിരുവല്ലയിൽ മജിസ്ട്രേട്ടായിജോലി നോക്കുമ്പോൾ തിരുവല്ല സബ്ഇൻസ്പെക്ടർ ആയിരുന്ന രാമസ്വാമിഅയ്യർ ബി.എ, ബി.എൽ ൻ്റെഅപനയങ്ങളെയുംനടപടിപ്പിശകുകളേയുംപറ്റിമജിസ്ട്രേറ്റ് എസ് പത്മനാഭ പണിക്കർ ജഡ്ജ്മെന്റിൽ റിമാർക്ക് ചെയ്യുകയുംപോലീസ് കമ്മീഷണറുടെ അടുക്കൽ മുഖദാവിൽ പറയുകയുംചെയ്യുകയാൽ കുപിതനായസബ് ഇൻസ്പെക്ടർ പത്മനാഭപണിക്കരെ പലവിധത്തിൽ അപമാനിക്കുകയും പരിഹസിക്കുകയുംചെയ്തു.അദ്ദേഹത്തിൻ്റെ ഭവനത്തിന്കല്ലെറിയുകയുംകസേരമുതലായ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയും വീടിൻ്റെമുമ്പിൽ നിന്ദാസൂചകമായിചെത്തുപാളകെട്ടിതൂക്കുകയും മറ്റും ചെയ്തു.പത്മനാഭ പണിക്കർരാമസ്വാമി ചെയ്തഅപകൃത്യങ്ങളെ കാണിച്ച്സർക്കിൾ ഇൻസ്പെക്ടർ,ഡിസ്ട്രിക്ട്സൂപ്രണ്ട്, ഡിസ്ടിക്മജിസ്ട്രേറ്റ്ഇവർക്കൊക്കെ കമ്പി കൊടുത്തിട്ടും യാതൊരു മറുപടിയും പരിഹാരവും കിട്ടാതെഅന്താളിച്ചു മൂന്നുനാലു ദിവസം ഇരിക്കേണ്ടി വന്നു.പോലീസുദ്യോഗസ്ഥന്മാർ ശത്രുക്കളായി തീരുകയും പക വീട്ടാനായി അവർ ഏത് പൈശാചിക കൃത്യവും ചെയ്യുമെന്ന് ബോധ്യമാവുകയും മേൽ അധികാരികൾമൗനം ദീക്ഷിക്കുന്നതായികാണുകയും ചെയ്തപ്പോൾ പൂർണ്ണ ഗർഭിണിയായ ഭാര്യയും രണ്ടു ചെറിയകുട്ടികളുംമാത്രമായി അവിടെ താമസിച്ചിരുന്ന പത്മനാഭ പണിക്കർക്ക് വ്യാകുലതയാൽ ഊണും ഉറക്കമില്ലാതെ ആവുകയുംഅതിൽനിന്ന് ക്രമേണബുദ്ധിഭ്രമം ഉണ്ടാവുകയും ധാതുക്കൾ പെട്ടെന്ന്ക്ഷീണിച്ച് 1917 ഏപ്രിൽ 26 -ാം തീയതി (1092 മേടം 14) മരണത്തിൽ പര്യവസാനിക്കുകയും ചെയ്തു.മലയാള മനോരമപത്രവുംമറ്റു വർത്തമാന പത്രങ്ങളൾഎല്ലാം ഏക സ്വരത്തിൽ പത്മനാഭ പണിക്കരുടെ ചരമത്തെ ഹൃദയപൂർവ്വം അനുശോചിച്ചു കൊണ്ട് കുറ്റവാളികളെകഠിനമായി ആക്ഷേപിച്ചു.തിരുവിതാംകൂർ ഗവൺമെന്റിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും ദൃഷ്ടികൾ ശീഘ്രത്തിൽആകർഷിക്കപ്പെട്ടു.രാമസ്വാമി അയ്യരെ അറസ്റ്റ് ചെയ്തു തെളിവുകൾ ശേഖരിച്ച് കുറ്റക്കാരെ എല്ലാം കൊല്ലം ഡിവിഷൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെഹാജരാക്കി.വിശാല ഹൃദയനായ ദിവാൻ കൃഷ്ണൻ നായർ. അവർകളുടെഗവൺമെൻറ് ഈ വിഷയത്തിൽ പ്രദർശിപ്പിക്കുന്ന സന്ദർഭോചിതമായ അനുകമ്പയെ ഈഴവർപ്രത്യേകിച്ച് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.ഈ വാർത്ത വിവേകോദയം (1092 ഇടവം) ലക്കത്തിൽ ഉണ്ട്. Dr. എസ് എൻ .സദാശിവൻസാർ എഴുതിയ “A Social History of India,എസ്എൻഡിപി യോഗം കനകജുബലി സ്മാരകഗ്രന്ഥംഎന്നീ പുസ്തകങ്ങളിൽ എസ് .പത്മനാ പണിക്കരെസ്മരിക്കുന്നുണ്ട്.പ്രശസ്ത പണ്ഡിതൻ ജി പ്രിയദർശനൻസാർ എഴുതികേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “കുമാരനാശാൻ്റെ മുഖപ്രസംഗങ്ങൾ “എന്ന പുസ്തകത്തിൽഎസ് പത്മനാഭപണിക്കരെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഭാര്യആനസ്ഥാനത്ത്തറവാട്ടിൽകുഞ്ഞിഅമ്മ,മൂന്നു മക്കൾ,മൂത്ത മകൾ പി.കെ.ലക്ഷ്മിയെവിവാഹം കഴിച്ചത് തിരുവിതാംകൂർ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ രജിസ്ട്രാർ ആയിരുന്ന കുട്ടപ്പൻ ശാസ്ത്രകൾ (മുതുകുളം ) ആണ് .ഏക മകൻ പി കെ ലക്ഷ്മണൻ Ex MP തിരു-കൊച്ചിയിൽനിന്ന് 1950 മുതൽ 1952 വരെഇടക്കാല പാർലമെൻറ് അംഗമായിരുന്നു.അദ്ദേഹം വിവാഹം കഴിച്ചത് തിരുവനന്തപുരം മാങ്കീഴ് വീട്ടിൽ കൗസല്യ ആയിരുന്നു.ഇളയ മകൾ പി.കെ.കേശിനിയെ വിവാഹം കഴിച്ചത്കൊല്ലം,കെട്ടുങ്ങശ്ശേരിവീട്ടിൽജനാർദ്ദനൻകോൺട്രാക്ടറായിരുന്നു.
2026-04-26
