യെമനിൽനിന്ന് പ്രതീക്ഷ പകരുന്ന വാർത്ത; കേന്ദ്രസർക്കാർ നടപടികൾ ഉർജ്ജിതം: രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് യെമനിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വധശിക്ഷ മാറ്റിവെച്ചതിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വിഷയത്തിൽ മോദി സർക്കാർ എടുക്കുന്ന നടപടികൾ ഏറെ ശ്രദ്ധാപൂർവ്വമാണ്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ബിജെപി അധ്യക്ഷൻ പ്രസ്താവിച്ചു.

Leave a Reply