വനിതാ സംവരണ ബില്ലിൽ കോൺഗ്രസും,സിപിഎമ്മും അടങ്ങുന്ന ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് നടത്തുന്നത് ചരിത്രപരമായ വഞ്ചനയാണ് ; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.1 min read

തിരുവനന്തപുരം: ലോക്‌സഭയിൽ നാരിശക്തിവന്ദന അധിനിയത്തിനെതിരെ വോട്ട് ചെയ്ത കോൺഗ്രസും സിപിയെമ്മും അടങ്ങുന്ന ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് മാപ്പ് അർഹിക്കാത്ത നീതികേടാണ്. ഇണ്ടി സഖ്യം സ്ത്രീകൾക്ക് എതിരാണെന്ന് ബിജെപി തുടക്കം മുതൽ പറയുന്നുണ്ട്, പ്രവർത്തിയിലൂടെ ഇണ്ടി സഖ്യം അത് ശരിവച്ചെന്ന് രാജീവ്‌ ചന്ദ്രശേഖർ.

ബില്ലിനെ എതിർത്തുകൊണ്ട് ഇണ്ടി സഖ്യത്തിന്റെ നേതാക്കന്മാർ നടത്തിയ പ്രസംഗങ്ങളും, പ്രസ്താവനകളും വനിതാ സംവരണത്തോടും,സ്ത്രീകളോടുമുള്ള അവരുടെ വിഷലിപ്തമായ നിലപാട് വ്യക്തമാക്കുന്നതായിരുന്നു.

രാജ്യത്തെ മുഴുവൻ സ്ത്രീകളും ഇണ്ടി സഖ്യത്തിന് മാപ്പ് നൽകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.