അനന്തപുരം നായർ സമാജം ചട്ടമ്പി സ്മാരക പുരസ്‌കാരം എൽ. ജയരാജിന്1 min read

തിരുവനന്തപുരം :ശ്രീ ചട്ടമ്പിസ്വാമി സമാധി ദിനാ ചരണത്തോടനുബന്ധിച്ച് അനന്തപുരം നായർ സമാജം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ചട്ടമ്പിസ്മാരക പുരസ്‌കാരം അമ്മ മെഡിക്കൽസ് മാനേജിങ് ഡയറക്ടറും, ലയൻസ് ക്ലബ്‌ മുൻ ക്യാബിനറ്റ് സെക്രട്ടറിയുമായ എൽ. ജയരാജിന് 19 ഞായറാഴ്ച്ച രാവിലെ 10 ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ സമ്മാനിക്കും.

ചലച്ചിത്ര നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, വി. കെ. മോഹനൻ, പി. ദിനകരൻ പിള്ള, മല്ലിക വേണുകുമാർ, പുരുഷോത്തമൻ നായർ തുടങ്ങിയവർ സംസാരിക്കും