തിരുവനന്തപുരം :ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നേതൃത്വം നൽകുന്ന ജനസേന പാർട്ടിയുടെ കേരള ഘടകം തിരുവനന്തപുരം ശിക്ഷക് സദനിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.. 
ആലംകോട് ദാനാശീലന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പാർട്ടിയുടെ ജനറൽ സെക്രട്ടറിയും എംഎൽഎയും തെലുങ്ക് ചലച്ചിത്ര നടനുമായ നാഗേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി രാം കല്ലൂരി പാർട്ടി പ്രഖ്യാപനം നടത്തി. യുവാക്കൾക്ക് തൊഴിലവസരവും വനിതകൾക്ക് സ്വയം സംരംഭം തുടങ്ങാനുള്ള കാര്യങ്ങളും നടത്തുക എന്നതാണ് പാർട്ടിയുടെ ഉദ്ദേശം അതുപോലെ ട്രൈബൽ ഏരിയയിലെ മനസ്സിന് വേണ്ടി പാർട്ടി പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്രാ യൂത്ത് വിംഗ് ജനറൽ സെക്രട്ടറി മാരായ രവീന്ദ്ര റെഡി, ഡോക്ടർ മാധവ റെഡി, ശ്രീകാന്ത് എന്നിവരും സംസാരിച്ചു, പി രാം സാഗർ സ്വാഗതം പറഞ്ഞു കേരള നേതാക്കളായ ശ്രീമതി ബെസ്സി തോമസ്, എം കെ അംബേദ്കർ, ഫസൽ റെഹ്‌മാൻ, ജോഷി അത്തോളി, ടോം വർഗീസ്, ബാലചന്ദ്രൻ വാൽകണ്ണാടി, സുനിൽകുമാർ വാഴക്കാട്,, ബിജു കെ മാവൂർ, ശ്രീജ.കെ കോഴിക്കോട്, പവിത്രൻ നായർ കാസർഗോഡ്,
എന്നിവർ സംസാരിച്ചു
ദിലീപ് ശ്രീകണ്ടേശ്വരം നന്ദി പറഞ്ഞു..
