വിഷുത്തൈനീട്ടത്തിനുള്ള വിത്ത് പാകല്‍, രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം: മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ വിഷുദിനത്തില്‍ ജില്ലയുടെ പലഭാഗത്തും വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും വിഷു കൈനീട്ടമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വിഷുത്തൈനീട്ടം.
വിഷുത്തൈനീട്ടത്തിനുള്ള വിത്തുപാകലിന്റെ ഉദ്ഘാടനം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, പ്രസിഡന്റ് സജികുമാര്‍, സെക്രട്ടറി ടി.ആര്‍ ബൈജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉച്ചയോടെ കൈമനം അമൃതാനന്ദമയി മഠത്തിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി സ്വീകരിച്ചു. എല്ലവാദ വിജയാശംസകളും നേര്‍ന്നാണ് മഠം അധികൃതര്‍ രാജീവ് ചന്ദ്രശേഖറിനെ യാത്രയാക്കിയത്.

Leave a Reply