പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയർപേഴ്സൺമാരുടെ ദ്വിദിന ദേശീയ സമ്മേളനം നവംബർ 3,4 തീയതികളിൽ തിരുവനന്തപുരത്ത്കേരള നിയമസഭയിൽ ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള ഉദ്ഘാടനം ചെയ്യും1 min read

പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയർപേഴ്സൺമാരുടെ ദേശീയ സമ്മേളനം 2026 നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്തെ കേരള നിയമസഭാ മന്ദിരത്തിൽ നടക്കും.

2026 നവംബർ 3-ന് രാവിലെ 12-ന്
നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള സമ്മേളനം ഉദ്ഘാടനം ചെയ്യും.

പാർലമെന്റ് പി.എ.സി. ചെയർപേഴ്സൺ ശ്രീ കെ സി വേണുഗോപാൽ ചടങ്ങിൽ സ്വാഗതം ആശംസിക്കും. കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ , രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ് നാരായൺ സിംഗ് , കേരള നിയമസഭാ പി.എ.സി. ചെയർപേഴ്സൺ ശ്രീ കെ എൻ ബാലഗോപാൽ തുടങ്ങിയർ ചടങ്ങിനെ അഭിസംബോധന ചെയ്യും. സുവനീർ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടക്കും.

കേരളം നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശിഷ്ടാതിഥികളെ ആദരിക്കും.
ഡെപ്യൂട്ടി സ്പീക്കർ ശ്രീമതി ഷാനിമോൾ ഉസ്മാൻ നന്ദി പറയും.

സമ്മേളനത്തിന് മുന്നോടിയായുള്ള എക്‌സിബിഷനും ലോക്സഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്കുശേഷം “ഓഡിറ്റ്, അക്കൗണ്ടബിലിറ്റി ആൻഡ് ഗുഡ് ഗവർണൻസ് – ദ ഇവോൾവിങ് റോൾ ഓഫ് ദി പി.എ.സി” (Audit, Accountability and Good Governance – The evolving role of the PAC) എന്ന വിഷയത്തിൽ പ്ലീനറി സെഷൻ നടക്കും. വൈകുന്നേരം ലോക്സഭാ സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക പരിപാടികളും വിരുന്നും ഉണ്ടായിരിക്കും.

നവംബർ 4-ന് നടക്കുന്ന പ്ലീനറി സെഷനുകൾക്കും ചർച്ചകൾക്കും ശേഷം  നടക്കുന്ന സമാപന സമ്മേളനത്തോടെ ദ്വിദിന ദേശീയ സമ്മേളനത്തിന് തിരശ്ശീല വീഴും.