തിരുവനന്തപുരം :പേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കളഞ്ഞുകിട്ടിയ 31 ഗ്രാം സ്വർണ്ണമാല നാളിതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാൽ പൊതുലേലം ചെയ്യും. ഈ വസ്തുവിൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം.
ആരും അവകാശ വാദം ഉന്നയിക്കുന്നില്ലെങ്കിൽ സ്വർണ്ണമാല പൊതുലേലത്തിലൂടെ വില്പന നടത്തി, തുക സർക്കാരിന്റെ ക്രിമിനൽ ജസ്റ്റിസ് മിസ്ലേനിയസ് എക്സ്പെൻസ് ഫണ്ടിലേക്ക് വകയിരുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
