അനുമോദിച്ച് നേമം… പഞ്ചമി മാല നൽകി… മനം നിറഞ്ഞ് നിയ…സാക്ഷിയായ് ഐ ബി സതീഷ് MLA യും..1 min read

തിരുവനന്തപുരം :സംസ്ഥാന തല കായിക മേളയുടെ അക്കോമഡേഷൻ സെന്റർ ആയി പ്രവർത്തിച്ച നേമം വിക്ടറി ഗേൾസ് സ്കൂളിൽ നഷ്ടപ്പെട്ട സ്വർണമാല ഉടമസ്ഥയായ മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ നിയ ജെയ്സണ് പഞ്ചമി സ്കൂൾ ഓഡിറ്റോറിയത്തിലെ അനുമോദന സദസ്സിൽ വച്ച് കൈമാറി.

HM ആശ എസ് നായർ സ്വാഗതം പറഞ്ഞ യോഗത്തിൽ
കാട്ടാക്കട എം. എൽ. എ ഐ. ബി. സതീഷ്, VGHSS പി. ടി. എ. പ്രസിഡന്റ്‌ കവിത ഉണ്ണി,, പ്രിൻസിപ്പൽ ലീന എം നായർ,ജയകുമാർ, VVHSS പി. ടി. എ. പ്രസിഡന്റ്‌ പ്രഭാത്, മാനേജർ KV ശ്രീകല, ട്രസ്റ്റ്‌ അംഗം കെ. വി. ലതകുമാരി, SRS UPS മുൻ എച്. എം. കൃഷ്ണൻ, എസ്. പി. ജി. CI മോഹൻലാൽ നിയയുടെയും പഞ്ചമിയുടെയും രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് P. ഇന്ദു നന്ദി പറഞ്ഞു.
സിവിൽ സർവിസ് നേടിയ പൂർവ വിദ്യാർത്ഥി അപർണ എസ് നമ്പി, കളരിപ്പയറ്റിൽ സ്വർണം നേടിയ പൂർവ്വ വിദ്യാർഥി ഗോപികമോഹൻ എന്നിവരെയും അനുമോദിച്ചു.

ധനമിത്ര ഫിനാൻസിയേഴ്‌സ് മൊട്ടമൂട്, PTA അംഗങ്ങൾ, സുഹൃത്തുക്കൾ അധ്യാപകർ, KSTA യൂണിറ്റ്,jrc യൂണിറ്റ്    എന്നിവർ പഞ്ചാമിക്ക് ഉപഹാരം നൽകി.

മികച്ച  അക്കോമഡേഷൻ  സെന്റർ നുള്ള രണ്ടാം സ്ഥാനം നേടിയ സ്കൂളിനുള്ള സ്റ്റേറ്റ് സ്പോർട്സ്കൗൺസിലിന്റെ ഉപഹാരം പ്രധാന അധ്യാപിക ആശ എസ് നായർ ക്ക്  മാനേജർ KV ശ്രീകല കൈമാറി.

Leave a Reply