കഴക്കൂട്ടം സൈനിക സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു1 min read

 

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്കൂൾ 1999 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും വിരമിച്ചവർക്കും അവരുടെ കുടുംബാങ്ങൾക്കും സ്കൂൾ കേഡറ്റുകൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

എസ്. യു. റ്റി പട്ടം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച്
സ്കൂൾ കാമ്പസിൽ നടന്ന ക്യാമ്പ് എസ്. യു. റ്റി പട്ടം ഹോസ്പിറ്റൽ എംഡിയും സിഇഒയും 1972 ലെ പൂർവ്വ വിദ്യാർത്ഥിയുമായ കേണൽ രാജീവ് മന്നാലി (റിട്ട. ) ഉദ്ഘാടനം ചെയ്തു.
സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ 1999 ബാച്ചിനെയും സംഘാടകരെയും അഭിനന്ദിച്ചു.

മുതിർന്ന മെഡിക്കൽ പ്രൊഫഷണലുകൾ, അധ്യാപകർ, ജീവനക്കാർ, പൂർവ്വ വിദ്യാർത്ഥികൾ, കേഡറ്റുകൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രക്ത സമ്മർദ്ദം , പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകൾ, എച്ച്ബിഎ1സി പരിശോധന, കരൾ, വൃക്കസംബന്ധമായ പ്രവർത്തന പരിശോധനകൾ, ഫൈബ്രോസ്കാൻ കരൾ പരിശോധനകൾ എന്നിവയുൾ പ്പെടെ നിരവധി സൗജന്യ ഡയഗ്നോസ്റ്റിക് സേവനങ്ങൾ മെഡിക്കൽ ക്യാമ്പിലുണ്ടായി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് അവരുടെ ഡയഗ്നോസ്റ്റിക് റിപ്പോർട്ടുകൾ ചർച്ച ചെയ്യാനും കൂടുതൽ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഒരു സൗജന്യ അവലോകന ക്യാമ്പ് ഈ മാസം 14 ന് നടക്കും.