തിരുവനന്തപുരം :കഴക്കൂട്ടം സൈനിക് സ്കൂൾ 1983 ബാച്ചിലെ വിദ്യാർത്ഥികൾ ഷഷ്ഠിപൂർത്തി സ്മാരകമെന്ന നിലയിൽ അത്യാധുനിക മൾട്ടി പർപ്പസ് എസി ഹാൾ വിദ്യാലയത്തിന് നിർമ്മിച്ചു നല്കി. സ്മാരക ഫലകത്തിന്റെ ഉദ്ഘാടനവും അനാച്ഛാദനവും സെൻട്രൽ എയർ കമാൻഡ് മേധാവി, എയർ മാർഷൽ ബി.മണികണ്ഠൻ നിർവഹിച്ചു.
മുൻ അധ്യാപകർ, ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, 1983 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൈനിക സ്കൂൾ, പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ സ്കൂളിന്റെ പൈതൃകത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും നൽകിയ ഗണ്യമായതും നിലനിൽക്കുന്നതുമായ സംഭാവനകളെ അഭിനന്ദിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കിയ കൂട്ടായ പരിശ്രമത്തിന്, റിട്ടയേർഡ് ക്യാപ്റ്റൻ (നേവി) വിനോദ് വാസുദേവൻ ഔപചാരികമായ നന്ദി രേഖപ്പെടുത്തി.
