ചില സിനിമകളില്‍ തുണി അഴിക്കാൻ പറയുമെന്ന് ഞാൻ എന്റെ അച്ഛനോട് പറഞ്ഞു, അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഉൾപ്പെടെ, തുറന്നുപറഞ്ഞ് ഷക്കീല1 min read

തെലുങ്ക് ബിഗ് ബോസ്  വേദിയില്‍ തന്റെ ജീവിതത്തെക്കുറിച്ച്‌ മനസ് തുറന്ന് സംസാരിച്ച്‌ ഷക്കീല. ”ഞാൻ പത്താം ക്ളാസില്‍ തോറ്റതാണ്.സിനിമയിലേക്കു വന്നത്  കുടുംബം പുലര്‍ത്താൻ വേണ്ടി മാത്രമാണ് . അച്ഛൻ എന്നെ ഒരുപാട് തല്ലുമായിരുന്നു. ഒരിക്കല്‍ ഒരു മേക്കപ്പ്‌മാനാണ് സിനിമയില്‍ അവസരം വാങ്ങി തരാം എന്നു പറയുന്നത്. ആ സമയത്ത് ഒരു സിനിമയില്‍ സില്‍ക്ക് സ്‌മിതയുടെ സഹോദരിയായി അഭിനയിക്കാൻ അവസരം ലഭിച്ചു. ചില സിനിമകളില്‍ അവിടെ എത്തിയശേഷം തുണിഅഴിക്കാൻ പറയുമെന്ന് ഞാൻ അച്ഛനോട് തന്നെ  പറഞ്ഞിട്ടുണ്ട്. അത് ചെയ്യരുത് എന്ന് അവരോടു പറയൂ എന്നു മാത്രമാണ് അച്ഛൻ പറയുകയുണ്ടായത് .

 എന്റെ കുടുംബം എന്നെ ഒരു പൊൻമുട്ടയിടുന്ന താറാവായാണ് കണ്ടത്. സഹോദരിയാണ് എന്റെ  സാമ്പത്തികമായ കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത്. അതുകൊണ്ട് അവള്‍ മാത്രമാണ് രക്ഷപ്പെട്ടത്. എന്നെ ചതിച്ച്‌ അവള്‍ എല്ലാം കൊണ്ടുപോയി.

ഒരു ഘട്ടത്തില്‍ ചിലര്‍ എന്റെ സിനിമകള്‍ ബാൻ ചെയ്യാൻ ശ്രമിച്ചു. എന്റെ സിനിമകള്‍ക്ക് സെൻസര്‍ അനുമതി ലഭിക്കാതെയ്യും  വന്നു. നാലുവര്‍ഷം വെറുതേയിരുന്നു. സാധാരണ സിനിമകളിലേക്ക് ആരും വിളിച്ചില്ല. ഇമേജ് മാറ്റമാണ് ബിഗ് ബോസ് ഷോയിലൂടെ പ്രതീക്ഷിക്കുന്നത്.” ഷക്കീല പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഷക്കീല ബിഗ് ബോസ് ഷോയുടെ ഭാഗമാകാൻ എത്തുന്നത്.

Leave a Reply