നോർത്ത് പറവൂരിൽ അന്താരാഷ്ട്ര ഷോർട്ഫിലിം, മ്യൂസിക് ആൽബം മത്സരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു1 min read

മുസരീസ് പട്ടണം ആയ നോർത്ത് പറവൂരിൽ അന്താരാഷ്ട്ര ഷോർട്ഫിലിം, മ്യൂസിക് ആൽബം ഫെസ്റ്റിവൽ ഒരുങ്ങുന്നു. കലാവേദി ഗ്രന്ഥശാല, നാടക അരങ്ങ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്

 

ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം, വിഭാഗങ്ങളിലാണ് മത്സരം. മികച്ച നടൻ, നടി സംവിധായകൻ, തിരക്കഥ,ഛായഗ്രാഹകൻ, സംഗീത സംവിധായകൻ,ഗായകർ ബാല നടൻ,നടി , എഡിറ്റർ എന്നിവയിൽ പുരസ്കാരം നൽകും. പ്രത്യേക ജൂറി പുരസ്കാരവുമുണ്ട്.

മികച്ച സിനിമ, മ്യൂസിക്‌ ആൽബം,മികച്ച സംവിധാനം എന്നിവയിൽ കാഷ് അവാർഡും സമ്മാനിക്കും.

‘മത്സരിക്കാനുള്ള അപേ ക്ഷകൾ മെയ്‌ മാസം 20 നകം ലഭിക്കണമെന്ന് സംഘാടകർ അറിയിച്ചു വിശദവി വരങ്ങൾക്ക്:
9745134008
9746193073
9744531112