മനുഷ്യൻ ശാസ്‌ത്രീയമായും സാങ്കേതികമായും വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും വെള്ളം, ഭക്ഷണം, വസ്ത്രങ്ങൾ, മരുന്നുകൾ, ഇന്ധനം, പാർപ്പിടം, ഊർജ്ജം എന്നിവക്കായി നാം പൂണ്ണമായും ആരോഗ്യകരമായ ആവാസവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ആയതിനാൽ നമ്മുടെ ജൈവസമ്പത്തിനെ സംരക്ഷിക്കുക, നന്നാക്കുക എന്നിവ അതീവ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഈ വർഷത്തെ പ്രമേയം “ആഗോള ആഘാതത്തിനായി പ്രാദേശികമായി പ്രവർത്തിക്കുക” എന്നതാണ്.
നശിച്ചു കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ പുനസ്‌ഥാപിക്കുക, ഭൂമി, ജലം,കടൽ എന്നിവ ആരോഗ്യകരമായി സംരക്ഷിക്കുക, ജൈവ വൈവിധ്യത്തിനായി പ്രതിവർഷം സാമ്പത്തി കം സമാഹരിക്കുക എന്നിവ ലക്ഷ്യങ്ങളാണ്. നമ്മുടെ നാഗരിതകൾ കെട്ടിപ്പെടുക്കുന്നതിനുള്ള അടിസ്ഥാനം ജൈവവൈവിധ്യ വിഭവങ്ങളാണ്. ഏകദേശം മൂന്നു ബില്യൺ ആളുകൾക്ക് മൃഗ പ്രോട്ടീൻ്റെ ഇരുപത് ശതമാനം മത്സ്യം നൽകുന്നു . മനുഷ്യൻ്റെ ഭക്ഷണത്തിൻ്റെ എൺപത് ശതമാനത്തിലധികവും സസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ എൺപത് ശതമാനവും ആരോഗ്യ സംരക്ഷണത്തിനായി സസ്യാഷ്‌ഠിത മരുന്നുകളെ ആശ്രയിക്കുന്നു. എന്നാൽ ജൈവ വൈവിധ്യത്തിൻ്റെ നഷ്‌ടം നമ്മുടെ ആരോഗ്യം ഉൾപ്പെടെ എല്ലാത്തിനും ഭീഷണിയാണ്.
ഭാവി തലമുറകൾക്ക് വളരെയധികം മൂല്യമുള്ള ഒരു ആഗോള ആസ്‌തിയാണ് ജൈവ വൈവിധ്യം എന്ന തിരിച്ചറിവ് ഉണ്ടാകണം. പൊതു വിദ്യാഭ്യാസത്തിലൂടെയും ബോധവൽക്കരണ മാർഗ്ഗങ്ങളിലൂടെയും അന്താരാഷ്ട്ര ജൈവവൈവിധ്യ ദിന സന്ദേശം ഏവരിലും എത്തണം.
ഡോക്ടർ രഘു,
സംസ്ഥാന ഉപാദ്ധ്യക്ഷൻ,
ആരോഗ്യഭാരതി.
