ഭക്ഷ്യജന്യ രോഗങ്ങൾ ഇക്കാലത്ത് വളരെ സാധാരണയായി കണ്ടുവരുന്നു, ഏകദേശം 200 രോഗങ്ങൾ ഈ ഇനത്തിൽ പെടുന്നു .
ഈ വർഷത്തെ പ്രമേയം “ഭാരത്തിൽ നിന്ന് പരിഹാരങ്ങളിലേക്ക്- എല്ലായിടത്തും സുരക്ഷിതമായ ഭക്ഷണം” എന്നതാണ്.
സുരക്ഷിതമായ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തേക്കുറിച്ചും ഭക്ഷ്യജന്യരോഗങ്ങൾ തടയുന്നതിനെക്കുറിച്ചും അവബോധം വളർത്തുവാനായി എല്ലാ വർഷവും ജൂൺ 7 ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കപ്പെടുന്നു.
പ്രതിവർഷം 600 ദശലക്ഷം ഭക്ഷ്യ ജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ,
കൃഷിസ്ഥലം മുതൽ ഭക്ഷണം വരെ വിതരണ ശൃംഖലയുടെ ഓരോ ഘട്ടത്തിലും ഭക്ത്യ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് പ്രതിരോധ നടപടി. മലിനമായ ഭക്ഷണം, അണുബാധ, പാരസൈറ്റ്സ്, രാസവസ്തുക്കൾ(ഫുഡ് അഡൽറ്ററേഷൻ) എന്നിവമൂലമുണ്ടാകുന്ന ഭക്ഷ്യ ജന്യരോഗങ്ങൾ എല്ലാ പ്രായക്കാരേയും ബാധിക്കുന്നു, കുഞ്ഞുങ്ങളുടെ മരണത്തിനു പോലും കാരണമാകുന്നു.
ആരോഗ്യകരമായ ഭക്ഷണരീതികളെ ക്കുറിച്ചും, ശുചിത്വത്തെ ക്കുറിച്ചും അവബോധം ഏറുന്നുണ്ടെങ്കിലും അവയുടെ ഉത്പ്പാദനം, സംഭരണം, പാചകം എന്നിവയെക്കുറിച്ച് ഇപ്പോഴും അറിവില്ലായ്മയും തെറ്റിദ്ധാരണയും നിലനിൽക്കുന്നു .
ഭക്ഷണം ഉത്പ്പാദിപ്പിക്കുന്നതു മുതൽ ആഹാരപദാർത്ഥമായി മാറുന്നത് വരെ എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം
ഡബ്ല്യു എച്ച് ഒ യുടെ അഭിപ്രായത്തിൽ “ഫോർ സീ”കൾ – ക്ലീനിംഗ്, ചില്ലിംഗ്, കുക്കിംഗ്, ക്രോസ് കൺടാമിനേഷൻ തടയൽ എന്നിവ ആഹാരപദാർത്ഥങ്ങൾ നന്നായിരിക്കാൻ സഹായകമാണ്. വീടുകളിലോ പ്രാദേശിക ബിസിനസ്സുകളിലോ നിത്യവും ഭക്ഷണ ശുചിത്വത്തിനായി, സുരക്ഷയുടെ ശരിയായ കാര്യങ്ങൾ പാലിക്കണം
*വൃത്തിയാക്കൽ… ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. പാത്രങ്ങൾ/കട്ടിംഗ് ബോർഡുകൾ വൃത്തിയാക്കുക
*വേർതിരിക്കുക… അസംസ്കൃതമായ മാംസം, കടൽ വിഭഗങ്ങൾ എന്നിവ റെഡി -ടു -ഈറ്റ് ഭക്ഷണത്തിൽ നിന്ന് വേർതിരിച്ച് സൂക്ഷിക്കുക, വ്യത്യസ്തമായ കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കുക.
*പാചകം… രോഗകാരികളായ സൂഷ്മാണുക്കളെ കൊല്ലാനായി ഭക്ഷണം സുരക്ഷിതമായ താപനിലയിൽ ചൂടാക്കണം. പാകം ചെയ്തതും ചെയ്യാത്ത തുമായ ഭക്ഷണങ്ങൾ തമ്മിൽ കലർത്തരുത്
*തണുപ്പ്… ഭക്ഷണം സുരക്ഷിതമായ താപനിലയിൽ സൂക്ഷിക്കുക. കൗണ്ടറിൽ സൂക്ഷിക്കാതെ റെഫ്രിജറേറ്ററിൽ വച്ച് കേടാകാതെ സൂക്ഷിക്കുക.
*സുരക്ഷിതമായ വെള്ളവും ശുദ്ധമായ ചേരുവകളും ഉപയോഗിക്കുക
*ഉൽപ്പാദനം കൂട്ടുവാനായി വിഷമയമായ കീടനാശിനികൾ, രാസവസ്‌തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
ഉൽപ്പാദനം മുതൽ ഉപഭോഗം വരെയുള്ള മുഴുവൻ ഭക്ഷ്യശൃംഖലയിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ ആരോഗ്യ സംരക്ഷണ സാദ്ധ്യമാകൂ.
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതീ
കേരളം.
