മലയാളത്തിന്റെ ‘സുകൃതം’വിടവാങ്ങി1 min read

തിരുവനന്തപുരം :ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു.
ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്ധ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര. ആമ്പല്‍ പൂവ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Leave a Reply