തിരുവനന്തപുരം,( ചെങ്കൽ ):ചെങ്കൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചെങ്കൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും, ധർണ്ണയും ബിജെപി കുളത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് കാന്തളൂർ സജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ബിജെപി ഗ്രാമപഞ്ചായത്ത് മെമ്പറായ അഡ്വക്കേറ്റ് പൂഴിക്കുന്ന് ശ്രീകുമാറിനോട് അപമര്യാദയായി പെരുമാറിയതിനെതിരെ ബിജെപി ചെങ്കൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ചതാണ് പ്രതിഷേധം. ആരോപണ വിധേയനായ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജിവെക്കുകയോ, കോൺഗ്രസ് ഭരണസമിതി ആളെ പുറത്താക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഏരിയ പ്രസിഡന്റ് മാരായ കോയിക്കൽ സൂരജ്, ചെങ്കൽ വിജീഷ്, എന്നിവർ നേതൃത്വം നൽകി
അഡ്വ .പുഴിക്കുന്ന് ശ്രീകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ആശ്രമം പ്രശാന്ത്, ട്രഷറർ കോമളൻ, പാർട്ടി നേതാക്കളായ ഋഷികേശൻ നായർ,, അനിൽ കുമാർ, ഹരി,ബിജു. TR, സജു, സജിത്ത് കുട്ടി, ഹരിഹരൻ,, ആഡ്രൂ സ്,ഷൈനി മോൾ, വിദ്യ, ആരുണ്യ. സന്തോഷ്, ഗോപൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
