തിരുവനന്തപുരം (ചെങ്കൽ ):പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെ അധിക്ഷേപിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ കാർഗയുടെ പരമാർശത്തിനെതിരെ ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി ബിജെപി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്കൽ ഏരിയ പ്രസിഡന്റ് കോയിക്കൽ സൂരജ്ന്റെ നേതൃത്വത്തിൽ ഉദിയൻകുളങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനം സംസ്ഥാന കൗൺസിൽ അംഗം Adv. പൂഴിക്കുന്ന് ശ്രീകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ആശ്രമം പ്രശാന്ത്,ട്രഷറർ കോമളൻ, പാർട്ടി നേതാക്കളായ സന്തോഷ്, ബിജു. TR, ശ്യാം ലാൽ, വിക്രമൻ നായർ, ദീപു, ശശിഭൂഷണൻ, വിദ്യ, അരുണ്യ, മിനി, രഞ്ജിത്, തുടങ്ങിയവർ സംസാരിച്ചു.
